എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: പാലായിലെ യുഡി.എഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിനെ അംഗീകരിക്കുന്നുവെന്നും വിജയത്തിനായി പ്രവർത്തിക്കു മെന്നും പി.ജെ. ജോസഫ്. യുഡിഎഫ് ഇന്നലെ വൈകുന്നേരം യോഗം ചേർന്ന് പ്രഖ്യാപിച്ച സ്ഥാനാർഥിയായതിനാൽ അംഗീകരിക്കുന്നു.
സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കും. രണ്ടില ചിഹ്നത്തിന്റെ കാര്യത്തിൽ ഇനി ഒരു ചർച്ചയില്ല. അതു അടഞ്ഞ അധ്യായമാണ്. സ്ഥാനാർഥിയായ ജോസ് ടോം ഞങ്ങൾ സസ്പെൻഡ് ചെയ്തയാളാണ്.അദ്ദേഹത്തെയാണ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. യുഡിഎഫ് അംഗീകരിച്ചതിനാൽ അംഗീകരിക്കുന്നു.
സസ്പെൻഡ് ചെയ്തയാൾക്ക് ചിഹ്നം നൽകുന്നതിൽ സാങ്കേതിക പ്രശ്നമുണ്ട്. അതുകൊണ്ട് നിലവിൽ ചിഹ്നം നൽകാൻ കഴിയില്ല. പിന്നെ സ്ഥാനാർഥി തന്നെ പറഞ്ഞല്ലോ തന്റെ ചിഹ്നം കെഎം മാണിയാണെന്ന്, രണ്ടിലയില്ലങ്കിലും മത്സരിക്കുമെന്ന്. സ്ഥാനാർഥി തന്നെ പറഞ്ഞ സാഹചര്യത്തിൽ പിന്നെ ചിഹ്നം ഒരു പ്രശ്നമല്ലല്ലോ. ഇന്നലെ കൊണ്ട് സമവായ ചർച്ചകൾ അവസാനിച്ചു.
ഇനി ചിഹ്നത്തിന്റെ കാര്യത്തിൽ ചർച്ചയ്ക്കു താത്പര്യമില്ല. ഇക്കാര്യം ഇന്നലെ യുഡിഎഫിന്റേയും കോൺഗ്രസിന്റേയും നേതാക്കളെ അറിയിച്ചിട്ടുണ്ട്. സ്ഥാനാർഥിയുടെ വിജയത്തിനായി പ്രവർത്തിക്കും. ജയവും തോൽവിയും തീരുമാനിക്കേണ്ടത് പാലായിലെ ജനങ്ങളാണെന്നും പി.ജെ. ജോസഫ് രാഷ്ട്രദീപികയോട് പറഞ്ഞു.