നെടുമ്പാശേരി: മനോവൈകല്യമുള്ള പതിനാലുകാരിയെ രണ്ടു വർഷത്തോളം പീഡിപ്പിച്ച രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. കറുകുറ്റി സ്വദേശിയെയാണ് ചെങ്ങമനാട് സർക്കിൾ ഇൻസ്പെക്ടർ ടി.കെ. ജോസിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വിവാഹമോചിതയായ സ്ത്രീക്കൊപ്പം വർഷങ്ങളായി ഇയാൾ ഒരുമിച്ചു ജീവിച്ചുവരികയായിരുന്നു. ഈ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുണ്ട്. സ്ത്രീയുടെ ആദ്യ വിവാഹത്തിലുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്.
കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്നു നടത്തിയ കൗൺസിലിംഗിലാണു പീഡനത്തിനിരയായെന്നു കണ്ടെത്തിയത്. പ്രതിയുടെയും അമ്മയുടെയും ഭീഷണിമൂലം പീഡിപ്പിച്ചത് അയൽവാസിയാണെന്നാണ് കുട്ടി ആദ്യം പറഞ്ഞിരുന്നത്.
ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വീണ്ടും കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ നടത്തിയ കൗൺസിലിംഗിൽ രണ്ടാനച്ഛന് പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തുകയായിരുന്നു.
ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.