‘ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ല്ക്ക​ണം’ തോ​ൽ​വി​യു​ടെ പാ​ഠം പഠിക്കണ​മെ​ന്നു പി.​ ജ​യ​രാ​ജ​ൻ

ത​ല​ശേ​രി: തെ​ര​ഞ്ഞെ​ടു​പ്പു തോ​ൽ‌​വി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​വി​ടെ​യെ​ല്ലാം പോ​രാ​യ്മ​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടോ അ​തു സം​ബ​ന്ധി​ച്ചു കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ചു പാ​ഠം ഉ​ൾ​ക്കൊ​ള്ള​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം പി. ​ജ​യ​രാ​ജ​ൻ.

പി.​കെ. കു​ഞ്ഞ​ന​ന്ത​ന്‍റെ ച​ര​മ വാ​ർ​ഷി​കാ​ച​ര​ണം പാ​നൂ​ർ പാ​റാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.
സി​പി​എ​മ്മി​ന് ​ജ​യ​വും പ​രാ​ജ​യ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. നാം ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ശ​രി​യാ​യ ന​യ​ങ്ങ​ൾ ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്ക​ണം.

എ​പ്പോ​ഴും ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ക എ​ന്ന പാ​ഠം നാം ​ഉ​ൾ​ക്കൊ​ള്ള​ണം. ച​രി​ത്ര​ത്തെ ശ​രി​യാ​യി വി​ല​യി​രു​ത്ത​ണം. അ​തി​ൽനി​ന്ന് ഊ​ർ​ജം സം​ഭ​രി​ക്ക​ണം. എ​വി​ടെ​യെ​ല്ലാം പോ​രാ​യ്മ​ക​ൾ സം​ഭ​വി​ച്ചു എ​ന്നു കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച് മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും പി.​ ജ​യ​രാ​ജ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment