പി.ജെ. ജോസഫ് തികഞ്ഞൊരു രാഷ്ട്രീയക്കാരന് മാത്രമല്ല, നല്ലൊരു പാട്ടുകാരന് കൂടിയാണെന്ന് എല്ലാവര്‍ക്കുമറിയാം. പലവേദികളിലും ജോസഫ് പാട്ടുപാടിയിട്ടുണ്ട്. ഇപ്പോള്‍ ഏറ്റവും ഒടുവില്‍ തിരഞ്ഞെടുപ്പു വേദികളിലാണ് തകര്‍പ്പന്‍ പാട്ടുകളുമായി പി.ജെ.ജോസഫ് എത്തുന്നത്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പു പ്രചാരണ വേദിയിലായിരുന്നു ജോസഫിന്റെ ഒടുവിലത്തെ തകര്‍പ്പന്‍ പാട്ട്.
ആലത്തൂര്‍ ലോക്സഭാ മണ്ഡലം കണ്‍വന്‍ഷനില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന് വോട്ട് ചോദിക്കാനെത്തിയതായിരുന്നു പി ജെ ജോസഫ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍, മണ്ഡലത്തിലെ പൊതു പ്രശ്നങ്ങള്‍ ഒക്കെ സംസാരിച്ചതിന് ശേഷം രമ്യ ഹരിദാസ് മണ്ഡലത്തില്‍ പാട്ടും പാടി ജയിക്കുമെന്ന് പി. ജെ. ജോസഫ് പ്രഖ്യാപിക്കുകയും ചെയ്തു.
തുടര്‍ന്ന് താനൊരു പാട്ട് പാടാമെന്നായി. തനിക്കൊപ്പം പാടാന്‍ വേദിയിലിരുന്ന സ്ഥാനാര്‍ത്ഥിയെയും പി ജെ ജോസഫ് ക്ഷണിച്ചു.
ആദ്യം പിജെ ഒരു വായ്ത്താരി പാടി.
‘താരാരം താരെ പോടടാ
പോടടാ താരാരം താരെ പോടടാ’
വായ്ത്താരിക്ക് വേദിയില്‍ കയ്യടികള്‍ ഉയര്‍ന്നു. കയ്യടിയില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് പി ജെ തുടര്‍ന്ന് പാടി.
‘ഇഡ്ലി മേലെ ചട്നി പോടടാ..
ചട്നി മേലെ ഇഡ്ലി പോടടാ’…