കണ്ണൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായ സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന് ശിക്ഷാ ഇളവ് നൽകാൻ സർക്കാർ നീക്കം. 70 വയസ് കഴിഞ്ഞവർക്ക് ശിക്ഷായിളവ് നല്കുന്നതിന്റെ സർക്കാർ നടപടിയുടെ ഭാഗമായാണ് കുഞ്ഞനന്തനെ ഒഴിവാക്കാൻ നീക്കം നടക്കുന്നത്.
ഇതിന്റെ ഭാഗമായി കെ.കെ. രമയുടെയും കുഞ്ഞനന്തന്റെ കുടുംബാംഗങ്ങളുടെ മൊഴി മൂന്നുദിവസം മുന്പ് കൊളവല്ലൂർ എസ്ഐ ടി.വി. ധനജ്ഞയദാസിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തി. മൊഴിയുടെ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.
71 വയസായ കുഞ്ഞനന്തൻ ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലാണ്. ടിപി കേസിലെപ്രതികൾക്ക് ഒന്നിച്ച് പരോൾ നൽകിയതും ചില പ്രതികൾക്ക് ജില്ലാ ആയുർവേദ ആശുപത്രിയിൽ സുഖ ചികിത്സ നൽകിയതും വിവാദമായിരുന്നു. ഇതിനിടയിലാണ് കുഞ്ഞനന്തന് ശിക്ഷാ ഇളവ് നല്കാൻ നീക്കം നടക്കുന്നത്.
പരോളിനിടെ കുന്നോത്ത്പറന്പ് സിപിഎം ലോക്കൽ സമ്മേളനത്തിൽ കുഞ്ഞനന്തൻ പങ്കെടുത്തത് വിവാദമായിരുന്നു. പരോൾ പരിധി മറികടന്ന് പരോൾ അനുവദിച്ചതും വിവാദത്തിൽ ഉൾപ്പെട്ടിരുന്നു.