ആലപ്പുഴ: ഭൂപരിഷ്കരണ നിയമത്തിലൂടെ കേരളത്തിലെ ജന്മിത്വ വ്യവസ്ഥയുടെ വേരറുക്കാൻ കഴിഞ്ഞെന്ന് വിപ്ലവ ഗായിക പി.കെ. മേദിനി. കേരള ഭൂപരിഷ്കരണ നിയമത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് സിപിഐ ജില്ലാ ആസ്ഥാനമായ ടി.വി സ്മാരകത്തിൽ പതാക ഉയർത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിലുണ്ടായ വിദ്യാഭ്യാസ – സാമൂഹ്യ – സാംസ്കാരിക രംഗങ്ങളിലെ പുരോഗതിക്കു കാരണം ഭൂപരിഷ്കരണ നിയമമാണെന്ന് അവർ ചൂണ്ടിക്കാണിച്ചു. ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അധ്യക്ഷനായിരുന്നു.