പാലക്കാട് : സ്ത്രീ പീഡനക്കേസിൽ പാർട്ടി അന്വേഷണം നേരിടുന്ന പി.കെ.ശശി. എം.എൽ.എയും സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രി എ.കെ.ബാലനും രാജി വെക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ്സ് പ്രക്ഷോഭം.
നാളെരാവിലെ 10 മണിക്ക് പാലക്കാട് സ്റ്റേഡിയം ബസ്സ് സ്റ്റാന്റ് പരിസരത്ത് കോണ്ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രതിഷേധ സമരം കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം ബെന്നി ബഹനാൻ ഉൽഘാടനം ചെയ്യുമെന്ന് ഡി.സി.സി.പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ അറിയിച്ചു.