കൂ​ടെ നി​ന്ന് കു​തി​കാ​ൽ​വെ​ട്ടി​യും ച​തി​ച്ചും ഖി​യാ​മം നാ​ൾ വ​രെ സു​ഖി​ക്കാ​മെ​ന്ന് ക​രു​ത​ണ്ട; വ​രാ​നി​രി​ക്കു​ന്ന​ത് ന​ഷ്ട​ത്തി​ന്‍റെ​യും മോ​ഹ​ഭം​ഗ​ത്തി​ന്‍റെ​യും കാ​ല​മാ​യി​രി​ക്കും; ഒ​ളി​യ​മ്പു​മാ​യി പി.​കെ. ശ​ശി

പാ​ല​ക്കാ​ട്: കൂ​ടെ നി​ന്ന് കു​തി​കാ​ൽ​വെ​ട്ടി​യും ച​തി​ച്ചും ഖി​യാ​മം നാ​ൾ വ​രെ സു​ഖി​ക്കാ​മെ​ന്ന് ക​രു​തു​ന്ന​വ​ർ​ക്ക് ന​ഷ്ട​ത്തി​ന്‍റെ​യും മോ​ഹ​ഭം​ഗ​ത്തി​ന്‍റെ​യും കാ​ല​മാ​യി​രി​ക്കും വ​രാ​നി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ലേ​ക്ക് ത​രം​താ​ഴ്ത്തി​യ ന​ട​പ​ടി​യി​ൽ നേ​തൃ​ത്വ​ത്തി​നെ​തി​രെ  ഒളിയമ്പുമായി ഫേസ്ബുക്ക് കുറിപ്പിട്ട് പി.കെ. ശശി

പ​ല൪​ക്കും 2024 സു​ന്ദ​ര​കാ​ല​മാ​യി​രു​ന്നു. അ​വ​രെ കാ​ത്തി​രി​ക്കു​ന്ന​തു മ​ഹാ​ദു​ര​ന്ത​മാ​ണ്. ആ​യി​ര​ങ്ങ​ളു​ടെ വി​യ​ർ​പ്പു​ക്കൊ​ണ്ട് കെ​ട്ടി​പ്പ​ടു​ത്ത മ​ഹാ​സ്ഥാ​പ​നം പി​ടി​ച്ചു​പ​റി​യും കൊ​ള്ള​യും ന​ട​ത്തി വെ​ള്ള​പു​ത​പ്പി​ച്ച്, ആ ​പ​ണം കൊ​ണ്ട് ഉ​ന്മാ​ദി​ച്ച​വ​ർ​ക്കും ആ​ഹ്ലാ​ദ​ത്തി​ന് വ​ക ന​ൽ​കി​ല്ല പു​തു​വ​ർ​ഷ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ക്ര​മ​ണ​കാ​രി​ക​ളും ച​തി​യ​ന്മാ​രും ഒ​റ്റു​കാ​രും ഒ​രു കാ​ര്യം ഓ​ർ​ക്കു​ക, വ​രും കാ​ലം നി​ങ്ങ​ളു​ടേ​ത​ല്ല എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ശ​ശി കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

  • പി.​കെ. ശ​ശി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം:

എ​ല്ലാ​വ​ർ​ക്കും സ​മാ​ധാ​ന​ത്തി​ന്‍റെ, ഐ​ശ്വ​ര്യ​ത്തി​ന്‍റെ, പു​ത്ത​ൻ അ​നു​ഭൂ​തി​ക​ളു​ടെ വ​ർ​ഷ​മാ​യി​ത്തീ​ര​ട്ടെ പു​തു​വ​ർ​ഷം.

2024 – പ്ര​തി​സ​ന്ധി​യു​ടെ ഒ​രു കാ​ലം. അ​പ്പൊ​ക്കാ​ണു​ന്ന​വ​നെ അ​പ്പാ എ​ന്ന് വി​ളി​ക്കാ​നും കാ​ര്യം കാ​ണാ​ൻ ഏ​ത​വ​ന്‍റെ​യും പെ​ട്ടി ചു​മ​ക്കാ​നും മ​ടി​യി​ല്ലാ​ത്ത​വ​ർ​ക്ക് സു​ന്ദ​ര കാ​ല​മാ​യി​രു​ന്നു. അ​വ​രെ കാ​ത്തി​രി​ക്കു​ന്ന​ത് മ​ഹാ​ദു​ര​ന്ത​മാ​യി​രി​ക്കും.

മ​ദ്യ​വും അ​തി​നു മു​ക​ളി​ൽ ക​ഞ്ചാ​വു​മ​ടി​ച്ചു ഘോ​ര​ഘോ​രം മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നു​മേ​തി​രെ പ്ര​സം​ഗി​ക്കു​ന്ന​വ​രു​ടെ ന​ല്ല കാ​ലം ക​ഴി​യു​ന്നു. ആ​യി​ര​ങ്ങ​ളു​ടെ വി​യ​ർ​പ്പു​ക്കൊ​ണ്ട് കെ​ട്ടി​പ്പ​ടു​ത്ത മ​ഹാ​സ്ഥാ​പ​നം പി​ടി​ച്ചു പ​റി​യും കൊ​ള്ള​യും ന​ട​ത്തി വെ​ള്ള​പു​ത​പ്പി​ച്ച്, ആ ​പ​ണം കൊ​ണ്ട് ഉ​ന്മാ​ദി​ച്ച​വ​ർ​ക്കും ആ​ഹ്ലാ​ദ​ത്തി​ന് വ​ക ന​ൽ​കി​ല്ല പു​തു​വ​ർ​ഷം.

ശ​ത്രു​വി​ന്‍റെ ആ​യു​ധം വേ​ണ്ട, അ​വ​രു​ടെ അ​ല​ർ​ച്ച​ക്കു മു​മ്പി​ൽ പോ​ലും ഓ​ടി​യൊ​ളി​ക്കു​ന്ന പ​രാ​ക്ര​മ​കാ​രി​ക​ളു​ടെ കാ​ലം അ​വ​സാ​നി​ക്കും. സ​ന്മ​ന​സു​ള്ള​വ​ർ​ക്ക് സ​മാ​ധാ​നം കി​ട്ടു​ന്ന പു​തി​യ വ​ർ​ഷ​ത്തെ ആ​വേ​ശ​ത്തോ​ടെ ന​മു​ക്ക് വ​ര​വേ​ൽ​ക്കാം. കൂ​ടെ നി​ന്ന് കു​തി​കാ​ൽ​വെ​ട്ടി​യും ച​തി​ച്ചും ഖി​യാ​മം നാ​ൾ വ​രെ സു​ഖി​ക്കാ​മെ​ന്ന് ക​രു​തു​ന്ന​വ​ർ​ക്ക് ന​ഷ്ട​ത്തി​ന്‍റെ​യും മോ​ഹ​ഭം​ഗ​ത്തി​ന്‍റെ​യും കാ​ല​മാ​യി​രി​ക്കും വ​രാ​നി​രി​ക്കു​ന്ന​ത്.

ഒ​ന്നി​ന്‍റെ മു​ൻ​പി​ലും ആ​ത്മാ​ഭി​മാ​നം പ​ണ​യ​പ്പെ​ടു​ത്താ​തി​രി​ക്കു​ക. ആ​രു​ടെ മു​ന്നി​ലും ചെ​റു​താ​വാ​തി​രി​ക്കു​ക. എ​വി​ടെ​യും സ്വ​ന്തം അ​ഭി​പ്രാ​യം പ​റ​യാ​ൻ മ​ടി​ക്കാ​തി​രി​ക്കു​ക. ഉ​യി​ര് പോ​കും വ​രെ ഉ​ശി​രു കൈ​വി​ടാ​തി​രി​ക്കു​ക. ഇ​വി​ടെ നാം ​വി​പ്ല​വ​കാ​രി​ക​ളെ ഓ​ർ​ക്കു​ക. വി​ശ്വ​ക​വി ടാ​ഗോ​റി​ന്‍റെ വ​രി​ക​ൾ ക​ട​മെ​ടു​ക്ക​ട്ടെ. “എ​വി​ടെ നി​ർ​ഭ​യ​മാ​കു​ന്നു മാ​ന​സം, അ​വി​ടെ നി​ൽ​ക്കു​ന്നു ശീ​ർ​ഷം സ​മു​ന്ന​തം’.

ലോ​ക​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി പോ​രാ​ടു​ന്ന​വ​ർ​ക്ക് ശ​ക്തി ന​ൽ​കു​ന്ന​താ​വ​ട്ടെ പു​തി​യ വ​ർ​ഷം. ഒ​രു കൈ​യി​ൽ സ​മാ​ധാ​ന​ത്തി​ന്‍റെ ഒ​ലീ​വി​ല കൊ​മ്പും മ​റു​കൈ​യി​ൽ പോ​രാ​ട്ട​ത്തി​ന്‍റെ മെ​ഷീ​ൻ ഗ​ണ്ണു​മാ​യി നി​ൽ​ക്കു​ന്ന പ​ല​സ്തീ​ൻ പോ​രാ​ളി​ക​ളാ​ണ് ന​മു​ക്ക് ആ​വേ​ശം ന​ൽ​കേ​ണ്ട​ത്.

ആ​ക്ര​മ​ണ​കാ​രി​ക​ളും ച​തി​യ​ന്മാ​രും ഒ​റ്റു​കാ​രും ഒ​രു കാ​ര്യം ഓ​ർ​ക്കു​ക. വ​രും​കാ​ലം നി​ങ്ങ​ളു​ടേ​ത​ല്ല.
ഏ​വ​ർ​ക്കും ഹൃ​ദ്യ​മാ​യ പു​തു​വ​ത്സ​രാ​ശം​സ​ക​ൾ!

Related posts

Leave a Comment