പാലക്കാട്: ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ ലൈംഗിക പരാതിയെ തുടർന്ന് സിപിഎമ്മിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട ഷൊർണൂർ എംഎൽഎ പി.കെ. ശശിയെ ജില്ലാ കമ്മിറ്റിയിൽ തിരിച്ചെടുക്കാൻ ശിപാർശ.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന പാലക്കാട് ജില്ലാ കമ്മിറ്റി യോഗമാണ് ഇതു സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവച്ചത്. ശശിയുടെ തിരിച്ച് വരവ് അടുത്ത സംസ്ഥാന കമ്മിറ്റയിൽ തീരുമാനമാകും.
അതേസമയം ചില പാർട്ടി പ്രവർത്തകർ ശിപാർശയെ എതിർത്തിരുന്നു. ലൈംഗിക പീഡന പരാതിയെ തുടർന്ന് 2018 നവംബർ 26-നാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ ശശിയെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തത്.