പി.​കെ. ശ​ശി​ക്കെ​തി​രാ​യ ലൈംഗികാതിക്രമ പ​രാ​തി പോ​ലീ​സി​നു കൈ​മാ​റ​ണ​മെ​ന്ന് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: ഷൊ​ർ​ണൂ​ർ എം​എ​ൽ​എ പി.​കെ. ശ​ശി​ക്കെ​തി​രാ​യ ഡി​വൈ​എ​ഫ്ഐ വ​നി​താ നേ​താ​വി​ന്‍റെ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി പോ​ലീ​സി​നു കൈ​മാ​റ​ണ​മെ​ന്ന് ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ രേ​ഖ ശ​ർ​മ. ശ​ശി​ക്കെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി മാ​ത്രം പോ​രെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ നേ​ര​ത്തെ കേ​സെ​ടു​ത്തി​രുന്നു.

വ​നി​താ നേ​താ​വി​ന്‍റെ പ​രാ​തി​യി​ൽ ശ​ശി​യെ പാ​ർ​ട്ടി അം​ഗ​ത്വ​ത്തി​ൽ​നി​ന്നു സി​പി​എം സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ആ​റു മാ​സ​ത്തേ​ക്കാ​ണു സ​സ്പെ​ൻ​ഷ​ൻ. എ.​കെ. ബാ​ല​ൻ, പി.​കെ.​ശ്രീ​മ​തി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള പാ​ർ​ട്ടി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ, ശ​ശി തെ​റ്റു​ചെ​യ്തു​വെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​മ്മീ​ഷ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​യോ​ട് പാ​ർ​ട്ടി നേ​താ​വി​നു യോ​ജി​ക്കാ​ത്ത​വി​ധം സം​ഭാ​ഷ​ണം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു ശ​ശി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നു സി​പി​എം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചി​രു​ന്ന​ത്.

ശ​ശി​ക്കെ​തി​രെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related posts