പാലക്കാട്: പി.കെ.ശശി എംഎൽഎ ക്കെതിരെയുള്ള സിപിഎം അന്വേഷണം പ്രഹസനമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വ.ഇ.കൃഷ്ണദാസ് ആരോപിച്ചു.ഡിവൈഎഫ്ഐ വനിതാ ജില്ല കമ്മിറ്റി അംഗം പരാതി ബോധിപ്പിച്ച് മാസങ്ങൾ പിന്നിട്ടിരിക്കുന്നു.
സിപിഎം നിയോഗിച്ച രണ്ട് അംഗ പാർട്ടി കമ്മീഷൻ അന്വേഷണം ആരംഭിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും, ആരോപണ വിധേയനായ എംഎൽഎക്കെതിരെ ഒരു നടപടിയും എടുക്കുവാൻ സാധിച്ചിട്ടില്ല. പാർട്ടി അന്വേഷണം വൈകിപ്പിക്കുന്നത് ബോധപൂർവ്വമാണ്. പരാതിക്ക് പിന്നിൽ ഗൂഢാലോചന നടത്തിയ ഒരു വിഭാഗം ഡിവൈഎഫ്ഐ നേതാക്കളെ വേട്ടയാടുന്നത് കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്ന് ബിജെപി ആരോപിച്ചു.