തിരുവനന്തപുരം: ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരായ ലൈംഗികാരോപണ പരാതിയിൽ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുത്തു. എ.കെ. ബാലനും പി.കെ. ശ്രീമതിയുമടങ്ങുന്ന അന്വേഷണ കമ്മീഷൻ പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനെ എകെജി സെന്ററിൽ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.
ശശിക്കെതിരായ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിലാണ് സിപിഎം അന്വേഷണം നടത്തുന്നത്.കഴിഞ്ഞ ദിവസം കമ്മീഷന് പാലക്കാട്ടെത്തി പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. കൂടാതെ പി.കെ.ശശിയുടെ വിശദീകരണവും രേഖപ്പെടുത്തി. ടെലിഫോണ്‍ സംഭാഷണം ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി കമ്മീഷന് കൈമാറിയിട്ടുണ്ട്.