പാലക്കാട്ട്: ലൈംഗികാരോപണം നേരിടുന്ന ഷൊർണൂർ എംഎൽഎ പി.കെ. ശശിക്കെതിരെ ചെർപ്പുളശേരിയിൽ യുവമോർച്ച മാർച്ച്. ചെർപ്പുളശേരി ബസ് സ്റ്റേഷനിലേക്കാണ് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തിയത്. മാർച്ച് പോലീസ് തടഞ്ഞതോടെ പ്രദേശത്ത് പോലീസും യുവമോർച്ച പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
യുവമോർച്ച പ്രവർത്തകർ പി.കെ. ശശിയെ കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം കണ്ടെത്തുന്നതിനായി പാലക്കാട് സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ എബിടിഎ നടത്തുന്ന ധനസമാഹാര പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ശശി.