കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭ അധ്യക്ഷ പി.കെ. ശ്യാമളയുടെ മൊഴിയെടുക്കും. സസ്പെൻഷനിലായ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
സാജന്റെ കുടുംബാംഗങ്ങൾ ശ്യാമളയ്ക്കെതിരേ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം. വരും ദിവസങ്ങളിൽ ശ്യാമളയിൽനിന്ന് മൊഴിയെടുക്കും. നാർക്കോട്ടിക് ഡിവൈഎസ്പി കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ആന്തൂരിൽ പുതിയതായി നിർമിച്ച കൺവെൻഷൻ സെന്ററിന് നഗരസഭ ലൈസൻസ് നൽകാത്തതിൽ മനംനൊന്താണ് പ്രവാസി വ്യവസായിയായ പാറയിൽ സാജൻ ആത്മഹത്യ ചെയ്തത്.