കണ്ണൂർ: താൻ തുന്നൽ ടീച്ചറാണെന്ന് നവമാധ്യമങ്ങളിലൂടെയും മറ്റും ചിലർ വ്യാപകമായി പ്രചരിപ്പിക്കുന്നതിൽ തനിക്ക് വിഷമം ഉണ്ടെന്ന് പി.കെ. ശ്രീമതി എംപി. ഐആർപിസിയുടെ നേതൃത്വത്തിൽ പ്രീ മാരിറ്റൽ കൗൺസിലിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് പി.കെ. ശ്രീമതി ഇക്കാര്യം പറഞ്ഞത്.
വസ്ത്രങ്ങൾ തയ്ക്കുന്നവരും പഠിപ്പിക്കുന്നവരുമാണ് തുന്നൽ ടീച്ചർമാർ. അതിൽ മോശമായി ഞാൻ ഒന്നും കാണുന്നില്ല. എന്നാൽ ഏഴോം ചെറുതാഴം സ്കൂളിലെ മുഖ്യധ്യാപികയായിട്ടാണ് ഞാൻ വിരമിച്ചത്. ഒരു തുന്നൽ ടീച്ചർ എങ്ങനെയാണ് മുഖ്യാധ്യാപികയായി വിരമിക്കുകയെന്നും ശ്രീമതി ചോദിച്ചു.