തിരുവനന്തപുരം: പോലീസിനെതിരെ വിമർശനവുമായി സിപിഎം നേതാവ് പി.കെ.ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പീഡനക്കേസുകളിൽ പോലീസുകാർ പ്രതിയാകുന്നതിനെ വിമർശിച്ചും പരിഹസിച്ചുമാണ് പി.കെ.ശ്രീമതി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ സിഐ സുനുവിനെതിരെയും പോസ്റ്റിൽ പരാമർശമുണ്ട്. സുനു സ്ഥിരം കുറ്റവാളിയാണെന്നും പി.കെ.ശ്രീമതി പറയുന്നു.
മുൻ കോഴിക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പി.ആർ.സുനു പീഡനക്കേസിൽ കസ്റ്റഡിയിലായതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റ്.
വേലിതന്നെ വിളവ് തിന്നുന്നോ എന്നു ചോദിച്ചു കൊണ്ടാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്. പോലീസിനെതിരേ സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ പി.കെ.ശ്രീമതി തന്നെ രംഗത്തു വന്നത് ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
പോലീസിനും ആഭ്യന്തരവകുപ്പിനുമെതിരേ വിമർശനം ശക്തമാകുന്നതിനിടെയാണ് പി.കെ.ശ്രീമതിയുടെ ഫേസ്ബുക്ക് പ്രതികരണം.