പി.​കെ. ശ്രീ​മ​തി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന്  യെ​ച്ചൂ​രി​യും പി​ബി അം​ഗ​ങ്ങ​ളു​മെ​ത്തുന്നു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ. ശ്രീ​മ​തി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി സി​പി​എം ദേ​ശീ​യ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി, പോ​ളി​റ്റ്ബ്യൂ​റോ അം​ഗ​ങ്ങ​ളാ​യ എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള, പ്ര​കാ​ശ് കാ​രാ​ട്ട്, വൃ​ന്ദാ കാ​രാ​ട്ട്, മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, എം.​എ. ബേ​ബി, അ​ഖി​ലേ​ന്ത്യ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷി​ണി അ​ലി, സം​സ്ഥാ​ന മ​ന്ത്രി​മാ​ർ, ഐ​എ​ൻ​എ​ൽ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. മു​ഹ​മ്മ​ദ് സു​ലൈ​മാ​ൻ എ​ന്നി​വ​ർ ക​ണ്ണൂ​രി​ലെ​ത്തും.

ഐ​എ​ൻ​എ​ൽ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. മു​ഹ​മ്മ​ദ് സു​ലൈ​മാ​ൻ ഇ​ന്നു രാ​ത്രി 7.30ന് ​ക​ണ്ണൂ​ർ​സി​റ്റി​യി​ൽ പ്ര​സം​ഗി​ക്കും. അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ഏ​പ്രി​ൽ 20ന് ​രാ​വി​ലെ 10ന് ​മ​ട്ട​ന്നൂ​രും വൈ​കു​ന്നേ​രം നാ​ലി​ന് ക​ണ്ണൂ​രും പ്ര​സം​ഗി​ക്കും.

ഏ​പ്രി​ൽ ര​ണ്ടി​ന് ഇ​രി​ക്കൂ​ർ, ത​ളി​പ്പ​റ​ന്പ്, അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​സ്. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള പ്ര​സം​ഗി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തേ​ർ​ത്ത​ല്ലി​യി​ലും വൈ​കു​ന്നേ​രം 4.30ന് ​ത​ളി​പ്പ​റ​ന്പ് ടൗ​ൺ സ്ക്വ​യ​റി​ലും 5.30ന് ​വ​ൻ​കു​ള​ത്ത് വ​യ​ലി​ലും ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ലാ​ണ് എ​സ്. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള പ്ര​സം​ഗി​ക്കു​ന്ന​ത്

. ഏ​പ്രി​ൽ എ​ട്ടി​ന് ത​ളി​പ്പ​റ​ന്പ്, അ​ഴീ​ക്കോ​ട്, മ​ട്ട​ന്നൂ​ർ, ധ​ർ​മ​ടം മ​ണ്ഡ​ല​ങ്ങ​ളി​ലെ പ​രി​പാ​ടി​ക​ളി​ൽ സു​ഭാ​ഷി​ണി അ​ലി പ​ങ്കെ​ടു​ക്കും. ഏ​പ്രി​ൽ 12ന് ​രാ​വി​ലെ 10ന് ​ത​ളി​പ്പ​റ​ന്പി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​കാ​ശ് കാ​രാ​ട്ട് പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ഇ​രി​ക്കൂ​റും അ​ഞ്ചി​ന് പേ​രാ​വൂ​രും ആ​റി​ന് മ​ട്ട​ന്നൂ​രും ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ങ്കെ​ടു​ക്കും.16​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ഴീ​ക്കോ​ടും 6.30ന് ​പേ​രാ​വൂ​രും വൃ​ന്ദാ​കാ​രാ​ട്ട് പ്ര​സം​ഗി​ക്കും.

ഏ​പ്രി​ൽ ര​ണ്ടി​ന് പേ​രാ​വൂ​ർ, മ​ട്ട​ന്നൂ​ർ, ഇ​രി​ക്കൂ​ർ, ത​ളി​പ്പ​റ​ന്പ്, അ​ഴീ​ക്കോ​ട്, ക​ണ്ണൂ​ർ, ധ​ർ​മ​ടം മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ മ​ന്ത്രി കെ.​ടി. ജ​ലീ​ലും അ​ഞ്ചി​ന് പേ​രാ​വൂ​ർ, ത​ളി​പ്പ​റ​ന്പ്, അ​ഴീ​ക്കോ​ട്, ക​ണ്ണൂ​ർ, ധ​ർ​മ​ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും പ​ങ്കെ​ടു​ക്കും. ആ​റി​ന് ക​ണ്ണൂ​ർ, അ​ഴീ​ക്കോ​ട്, ത​ളി​പ്പ​റ​ന്പ്, ഇ​രി​ക്കൂ​ർ, പേ​രാ​വൂ​ർ, മ​ട്ട​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ങ്ങ​ളി​ൽ മ​ന്ത്രി​മാ​രാ​യ എ.​കെ. ബാ​ല​ൻ, കെ.​കെ. ശൈ​ല​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

എ​ട്ടി​ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ ധ​ർ​മ​ടം, ക​ണ്ണൂ​ർ, മ​ട്ട​ന്നൂ​ർ, ഇ​രി​ക്കൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും 11ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ക​ണ്ണൂ​രി​ലും 5.30ന് ​ധ​ർ​മ​ട​ത്തും എം.​എ. ബേ​ബി പ്ര​സം​ഗി​ക്കും.

Related posts