എൽഡിഎഫ് സ്ഥാനാർഥി പി.കെ ശ്രീ​മ​തി​യെ സമൂഹമാധ്യമത്തിൽ  അ​പ​കീ​ര്‍​ത്തി​പ്പെ​ടുത്തൽ; കോ​ൺഗ്രസ്​ നേ​താ​വി​നെ​തി​രേ കേ​സ്

ത​ളി​പ്പ​റ​മ്പ്: എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​കെ.​ ശ്രീ​മ​തി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ല്‍ ഫേസ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​നെ​തി​രേ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. കു​റ്റ്യേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റെ വെ​ള്ളാ​വി​ലെ പി.​രാ​ജീ​വ​നെ​തി​രേ​യാ​ണ് കേ​സ്.

കു​റ്റ്യേ​രി​യി​ലെ പെ​രു​ങ്കു​ന്ന​പ്പാ​ല പി.​വി.​ശ​ര​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​ര​ളാ പോ​ലീ​സ് ആ​ക്ട് 120-ഒ ​പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. പി.​കെ.​ ശ്രീ​മ​തി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ക​ഴി​ഞ്ഞ 19 ന് ​ശ​ര​ത്തി​ന്‍റെ ഫേസ്ബു​ക്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് രാ​ജീ​വ​ന്‍ ചി​ത്ര​ങ്ങ​ളും കു​റി​പ്പു​ക​ളും പോ​സ്റ്റ് ചെ​യ്ത​താ​യാ​ണ് പ​രാ​തി.

Related posts