ആ​യു​ർ​വേ​ദ ആ​ചാ​ര്യ​ൻ ഡോ. ​പി.​കെ. വാ​രി​യ​ർ അ​ന്ത​രി​ച്ചു;  വിടവാങ്ങൽ നൂ​റാം പി​റ​ന്നാ​ൾ ആഘോഷിച്ചതിന്‍റെ രണ്ടാം നാൾ 

 

മ​ല​പ്പു​റം: ആ​യു​ർ​വേ​ദാ​ചാ​ര്യ​നും കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ പി.​കെ. വാ​രി​യ​ർ (100) അ​ന്ത​രി​ച്ചു. ആ​യു​ർ​വേ​ദ​ത്തി​ന് ഇ​ന്ന് ലോ​ക​ത്ത് ഒ​രു പ​ര്യാ​യ​മു​ണ്ടെ​ങ്കി​ൽ അ​ത് പി.​കെ. വാ​രി​യ​രാ​യി​രു​ന്നു. ക​ഴി​ഞ്ഞ ജൂ​ൺ എ​ട്ടി​നാ​ണ് നൂ​റാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്.

ആ​യു​ർ​വേ​ദ രം​ഗ​ത്തെ സം​ഭാ​വ​ന​ക​ളെ ക​ണ​ക്കി​ലെ​ടു​ത്ത് ഒ​ട്ടേ​റെ ബ​ഹു​മ​തി​ക​ളും അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​രു​ന്നു. 1999ൽ ​പ​ത്മ​ശ്രീ​യും 2010ൽ ​പ​ത്മ​ഭൂ​ഷ​ണും ന​ൽ​കി രാ​ജ്യം അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചു. 1997ൽ ​ഓ​ൾ ഇ​ന്ത്യ ആ​യു​ർ​വേ​ദി​ക് കോ​ൺ​ഫ​റ​ൻ​സ് ‘ആ​യു​ർ​വേ​ദ മ​ഹ​ർ​ഷി’ സ്ഥാ​നം അ​ദ്ദേ​ഹ​ത്തി​ന് സ​മ​ർ​പ്പി​ക്കു​ക​യു​ണ്ടാ​യി.

ശ്രീ​ധ​ര​ൻ ന​മ്പൂ​തി​രി​യു​ടെ​യും കു​ഞ്ചി​വാ​ര​സ്യാ​രു​ടെ​യും ഇ​ള​യ​മ​ക​നാ​യി 1921 ജൂ​ൺ ഇ​ട​വ​ത്തി​ലെ കാ​ർ​ത്തി​ക ന​ക്ഷ​ത്ര​ത്തി​ലാ​യി​രു​ന്നു പ​ന്നി​യ​മ്പ​ള്ളി കൃ​ഷ്‌​ണ​ൻ​കു​ട്ടി വാ​രി​യ​ർ എ​ന്ന പി.​കെ. വാ​രിയ​രു​ടെ ജ​ന​നം.

കോ​ട്ട​യ്ക്ക​ൽ ഗ​വ. രാ​ജാ​സ് സ്‌​കൂ​ളി​ലാ​ണ് അ​ദ്ദേ​ഹം ഹൈ​സ്‌​ക്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ത്. വൈ​ദ്യ​പ​ഠ​നം വൈ​ദ്യ​ര​ത്‌​നം പി.​എ​സ്. വാ​ര്യ​ർ ആ​യു​ർ​വേ​ദ കോ​ള​ജി​ലും പൂ​ർ​ത്തി​യാ​ക്കി. 1942ൽ ​പ​ഠ​നം ഉ​പേ​ക്ഷി​ച്ച് ക്വി​റ്റ് ഇ​ന്ത്യ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത പി.​കെ. വാ​ര്യ​ർ പി​ന്നീ​ട് തി​രി​ച്ചെ​ത്തി വൈ​ദ്യ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി.

കോ​ട്ട​യ്ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല​യു​ടെ മാ​നേ​ജി​ങ് ട്ര​സ്റ്റി​യാ​യി 1944ൽ ​ചു​മ​ത​ല​യേ​റ്റ​ത് പി.​കെ. വാ​രിയ​രു​ടെ മൂ​ത്ത ജ്യേ​ഷ്ഠ​നാ​യ പി. ​മാ​ധ​വ വാ​രിയരാ​യി​രു​ന്നു. 1953ൽ ​അ​ദ്ദേ​ഹം മ​രി​ച്ച​തി​നു ശേ​ഷം ഡോ.​പി.​കെ. വാ​രിയർ ആ​ര്യ​വൈ​ദ്യ​ശാ​ല​യു​ടെ ചു​മ​ത​ല ഏ​റ്റെ​ടു​ത്തു.

കോ​ട്ട​യ്ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല ധ​ർ​മാ​ശു​പ​ത്രി​യി​ലെ അ​ലോ​പ്പ​തി ശാ​ഖ, റി​സ​ർ​ച് വാ​ർ​ഡ്, ഔ​ഷ​ധ​ത്തോ​ട്ടം, ആ​യു​ർ​വേ​ദ ഗ​വേ​ഷ​ണ കേ​ന്ദ്രം, പ്ര​സി​ദ്ധീ​ക​ര​ണ വി​ഭാ​ഗം എ​ന്നി​വ​യെ​ല്ലാം പി​കെ. വാ​രിയരു​ടെ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്

Related posts

Leave a Comment