മലപ്പുറം: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയില്‍ സര്‍ക്കാര്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന് യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. പെണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടും അല്ല വേണ്ടതെന്നും ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നതിൽ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഫിറോസ് ആരോപിച്ചു.
പെണ്‍കുട്ടികള്‍ വേഷം മാറ്റിയാല്‍ തുല്യതയുണ്ടാകില്ല. ജെൻഡർ ന്യൂട്രാലിറ്റിയല്ല തുല്യതയാണ് വേണ്ടത്. ജെൻഡർ ന്യൂട്രാലിറ്റിയില്‍ കണ്ഫ്യുഷനാണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്.
പെണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടും അല്ല വേണ്ടത്. തുണിക്കടയില്‍ പോലും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക വിഭാഗമാണ്. പിന്നെന്തിനാണ് സ്കൂളില്‍ പാന്റും ഷര്‍ട്ടുമെന്നും ഫിറോസ് ചോദിച്ചു. മലബാറിലെ വിദ്യാര്‍ഥികളോട് ഇടതുപക്ഷ സര്‍ക്കാരിന് അയിത്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.