ഗായികയും അവതാരകയുമായ റിമി ടോമിയുടെ വിവാഹമോചന വാര്‍ത്ത ഒരു ഞെട്ടലോടെയാണ് റിമിയുടെ ആരാധകര്‍ ശ്രവിച്ചത്. കാരണം 11 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് റിമിയും ഭര്‍ത്താവ് റോയ്സും തമ്മില്‍ വേര്‍പിരിയാനൊരുങ്ങുന്നത്. റിമിയുടെ നാടായ പാലായില്‍ ഉള്ളവര്‍ക്ക് വാര്‍ത്ത വിശ്വസിക്കാനാവുന്നില്ല.
പാലായിലെ ളാലം പള്ളിയിലെ ക്വയറില്‍ തുടങ്ങി പിന്നീട് കലോത്സവ വേദികളില്‍ താരമായ റിമി ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ എന്ന ഒരൊറ്റ ഗാനത്തിലൂടെത്തന്നെ മലയാളികളുടെ മനസ്സില്‍ ഇടംപിടിക്കുകയായിരുന്നു. 70ലധികം സിനിമകളില്‍ പിന്നണി ഗായികയായും നിരവധി ടെലിവിഷന്‍ റിയാലിറ്റിഷോകളില്‍ അവതാരകയായും റിമി നിറഞ്ഞു നിന്നു. ജയറാമിന്റെ നായികയായി തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ സിനിമാനടിയുമായി. വളരെ സരസമായി സംസാരിക്കുന്ന പ്രകൃതമാണ് റിമിയെ ആളുകളുടെ പ്രിയങ്കരിയാക്കിയത്.
വിവാഹ ശേഷം തൃശ്ശൂരും എറണാകുളത്തുമായിട്ടായിരുന്നു റിമിയുടെ താമസം. കുട്ടികളില്ലാത്തത് റിമിയെ അസ്വസ്ഥയാക്കിയിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. പരസ്പര സമ്മതത്തോടെയാണ് 11 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. എറണാകുളം കുടുംബക്കോടതിയിലാണ് ഇരുവരും ചേര്‍ന്ന് വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചത്. ഇരുവര്‍ക്കും കോടതി കൗണ്‍സിലിംഗ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരും വേര്‍പിരിയുകയാണെന്ന കാര്യം റിമിയോ കുടുംബാംഗങ്ങളോ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. ഇവരുടെ സുഹൃത്തുക്കളാണ് വിവാഹമോചനത്തിന്റെ കാര്യം സ്ഥിരീകരിച്ചത്.