ബ്രേക്കപ്പിന്റെ വേദനയനുഭവിക്കുന്നവർക്ക് വേണ്ടി തുടങ്ങിയ ഒരു ചാട്ട് സെന്ററാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വാർത്തയാവുന്നത്. ബംഗളൂരുവിലാണ് ഈ വ്യത്യസ്തമായ ചാട്ട് സെന്റർ.
എക്സ് യൂസറായ Farrago Metiquirke -യാണ് ഈ ചാട്ട് സെന്ററിന്റെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ‘എക്സ് ഗേൾഫ്രണ്ട് ബംഗാർപേട്ട് ചാട്ട്’ എന്നാണ് ഇതിന്റെ പേര്. ചിത്രത്തിന്റെ കാപ്ഷനിൽ ‘നിങ്ങളുടെ ബ്രേക്കപ്പിനെ കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നുണ്ടോ, ഭയക്കണ്ട’ എന്നാണ് പറയുന്നത്.
സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് വൈറലായി. പോസ്റ്റിന് താഴെ നിരവധിപേരാണ് കമന്റുമായെത്തിയത്. നിങ്ങൾ നിങ്ങളുടെ ഗേൾഫ്രണ്ടിനൊപ്പം ഒരിക്കലും കയറാൻ ആഗ്രഹിക്കാത്ത സ്ഥലം’ , ‘അതിന്റെ അകത്തിരിക്കുന്നയാൾ ആകെ അസ്വസ്ഥനായിരിക്കുന്നു, മുൻ കാമുകിയെ കുറിച്ച് ചിന്തിക്കുന്നത് കൊണ്ടായിരിക്കണം’ എന്നൊക്കെയാണ് പോസ്റ്റിന് ലഭിച്ച കമന്റുകൾ.
പ്രണയപരാജയം തീമാക്കി ഒരു ചായക്കടയോ റെസ്റ്റോറന്റോ ഒക്കെ തുറക്കുന്നത് ഇത് ആദ്യമായിട്ടല്ല. നേരത്തെ മധ്യപ്രദേശിലെ രാജ്ഗഡിൽ ഒരാൾ ‘M Bewafa Chaiwala’ എന്നൊരു ചായക്കട തുടങ്ങിയിരുന്നു. കാമുകി വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടർന്നാണ് ഇങ്ങനെയൊരു ചായക്കട ഇതിന്റെ ഉടമ തുടങ്ങിയത്. വ്യത്യസ്തമായ തുകയാണ് ഓരോ വ്യക്തികൾക്കും ചായയ്ക്ക് ഇവിടെ ഈടാക്കുന്നത്.
Looking to chat about your breakup? Fear no more. pic.twitter.com/VmMPgKttYT
— Farrago Metiquirke (@dankchikidang) January 29, 2024