സ്വ​കാ​ര്യ​വി​മാ​നം ഹൈ​വേ​യി​ല്‍ ത​ക​ര്‍​ന്നു വീ​ണു: 10 മ​ര​ണം; പൈ​ല​റ്റി​ന്‍റെ അ​വ​സാ​ന വാ​ക്കു​ക​ൾ “ഐ ​ലൗ യു ​മ​മ്മാ’


ക്വ​ലാ​ലം​പു​ര്‍: മ​ലേ​ഷ്യ​യി​ല്‍ സ്വ​കാ​ര്യ​വി​മാ​നം ഹൈ​വേ​യി​ല്‍ ത​ക​ര്‍​ന്ന് വീ​ണ് പ​ത്ത് പേ​ർ മ​രി​ച്ചു. വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​യ എ​ട്ടു​പേ​രും റോ​ഡി​ലൂ​ടെ കാ​റി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ട് പേ​രു​മാ​ണ് മ​രി​ച്ച​ത്.

വി​നോ​ദ​സ​ഞ്ചാ​ര​ദ്വീ​പാ​യ ലാ​ങ്കാ​വി​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട വി​മാ​നം സു​ബാ​ങ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡ് ചെ​യ്യേ​ണ്ട​താ​യി​രു​ന്നു.

ലാ​ൻ​ഡിം​ഗി​നു മി​നി​റ്റു​ക​ൾ മു​ൻ​പ് ഹൈ​വേ​യി​ലേ​ക്ക് ഇ​ടി​ച്ചി​റ​ങ്ങി​യ വി​മാ​നം പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​നെ വി​മാ​നം തീ​ഗോ​ള​മാ​യി മാ​റി. വി​മാ​നം ഹൈ​വേ​യി​ല്‍ ത​ക​ര്‍​ന്നു വീ​ഴു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത​വ​ന്നി​ട്ടു​ണ്ട്.

ര​ണ്ടു പൈ​ല​റ്റു​ക​ളാ​ണ് വി​മാ​നം നി​യ​ന്ത്രി​ക്കാ​നു​ണ്ടാ​യി​രു​ന്നു. മ​രി​ക്കും മു​ൻ​പ് പൈ​ല​റ്റു​മാ​രി​ൽ ഒ​രാ​ളാ​യ ഷ​ഹ​റു​ൾ ക​മാ​ലി​ന്‍റെ അ​വ​സാ​ന വാ​ക്ക് “ഐ ​ലൗ യു ​മ​മ്മാ’ എ​ന്നാ​യി​രു​ന്നു​വെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​മാ​നം ത​ക​രാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Related posts

Leave a Comment