വെള്ളത്തിലും കരയിലും ജീവിക്കുന്ന പ്ലാറ്റിപസിനെ കണ്ടാൽ ആരും ഒന്നു നോക്കി നിൽക്കും. ചടുലമായ വേഗത്തിൽ വെള്ളത്തിനു മുകളിലൂടെ നീന്തുന്നു,
കരയിലൂടെ സഞ്ചരിക്കുന്നു. വെള്ളത്തിനടിയിലേക്ക് ഊളിയിട്ട് നിമിഷനേരം കൊണ്ട് പൊങ്ങിവരുന്നു. അങ്ങനെ ആരെയും ആകർഷിക്കുന്ന കുറേ നന്പറുകൾ പ്ലാറ്റിപസിന്റെ കയ്യിലുണ്ട്.
ഒറ്റ നോട്ടത്തിൽ ഇതിന്റെ കൊക്കാണ് ആകർഷകമായി കാണുന്നത്. ഒരു പക്ഷിയുടെ കൊക്കുമായും ഇതിന്റെ കൊക്കിന് സാമ്യമില്ല.
കാണില്ല കേൾക്കില്ല പക്ഷേ,..
മൃഗങ്ങളുടേതിനു സമാനമായ താടിയെല്ലുകൾ പ്ലാറ്റപസിന് ഉണ്ട്. എന്നാൽ പ്ലാറ്റിപസുകൾക്ക് പല്ലും ചെവിയും ഇല്ല. സസ്തനി വിഭാഗത്തിൽപ്പെട്ട ഈ മൃഗത്തിന്റെ ശരീരം അല്പം നീളമേറിയതും വൃത്താകൃതിയിലുള്ളതുമാണ്.
കണ്ണുകൾ ചെറുതാണ്. പ്ലാറ്റിപസ് ഒന്നും നന്നായി കേൾക്കുന്നില്ല, കാണുന്നുമില്ല. പക്ഷേ അതിനു മണം പിടിക്കാനുള്ള നല്ല കഴിവുണ്ട്. പ്ലാറ്റിപസിന്റെ വാൽ പരന്നതും വീതിയുള്ളതുമാണ്. കൈകാലുകൾ ചെറുതാണ്.
മുട്ടയിടും പാലൂട്ടും
പ്ലാറ്റിപസ് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുന്നു. എന്നാൽ അതേസമയം, കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കുകയും ചെയ്യുന്നു. കുഞ്ഞുങ്ങളെ വളർത്തുന്നതിൽ പുരുഷന്മാർ പങ്കെടുക്കുന്നില്ല.
ചെറിയ തവിട്ട് നിറമുള്ള മുടിയാണ് പ്ലാറ്റിപസുകളുടെ ശരീരം. പുരുഷന്മാർ 50-60 സെന്റിമീറ്റർ നീളത്തിലും 1.5-2 കിലോഗ്രാം ഭാരത്തിലും എത്തുന്നു. സ്ത്രീകളുടെ ശരീരത്തിന്റെ നീളം 30-45 സെന്റിമീറ്റർ മാത്രമാണ്. ഭാരം 0.7-1.2 കിലോഗ്രാം വരും.
(തുടരും)