ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ചൈനയുടെ സഹായത്തോടെ നിർമിച്ച ആദ്യ ആണവോർജ പ്ലാന്റ് പ്രവർത്തനം തുടങ്ങി.
1,100 മെഗാവാട്ട് ശേഷിയുള്ള കറാച്ചിയിലെ പ്ലാന്റിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഓണ്‍ലൈനായി നിർവഹിച്ചു.
പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 70-ാം വാർഷികത്തോട് അനുബന്ധിച്ചാണ് കറാച്ചി ന്യൂക്ലിയർ പവർ പ്ലാന്റ് യൂണിറ്റ് 2 (കെ-2) ഉദ്ഘാടനം ചെയ്യുന്നത്.
2013 നവംബറിലാണ് പ്ലാന്റിന്റെ നിർമാണം ആരംഭിച്ചത്. കഴിഞ്ഞ ഡിസംബറിൽ ഫ്യൂവൽ ലോഡിംഗ് തുടങ്ങി.
നിരവധി പരീക്ഷണങ്ങൾക്കുശേഷം ഈ വർഷം മാർച്ച് പതിനെട്ടിനാണ് പ്ലാന്റിനെ ദേശീയ ഉൗർജശൃംഖലയുമായി ബന്ധിപ്പിക്കുന്നത്.