ആണിരോഗത്തിനു ഹോമിയോ ചികിത്സ


ആ​ണി​രോ​ഗം ധാ​രാ​ളം പേരെ വി​ട്ടു​മാ​റാ​തെ ഉ​പ​ദ്ര​വി​ക്കാ​റു​ണ്ട്. സാ​ധാ​ര​ണ​യാ​യി മ​ർ​ദം കൂ​ടു​ത​ൽ ഏ​ൽ​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് ആ​ണി​രോ​ഗം കാ​ണ​പ്പെ​ടു​ന്ന​ത്. ചി​ല നാ​ട്ടി​ൽ കാ​ലി​ന്‍റെ അ​ടി​യി​ലെ ത​ഴ​ന്പി​ന​ല്ല , വേ​ദ​ന​യോ​ടെ ന​ടു​ക്ക് ഒ​രു കു​ഴി​യു​മാ​യ് ഉ​ണ്ടാ​കു​ന്ന ക​ല്ലി​പ്പി​നാ​ണ് ആ​ണി​രോ​ഗ​മെ​ന്നു പ​റ​യാ​റു​ള്ള​ത്.

  • ആണിരോഗം എവിടെയെല്ലാം?‌

ആ​ണി​രോ​ഗ​ം പൊ​തു​വേ ര​ണ്ടു​ത​രം – ക​ട്ടി​യു​ള്ള​തും(heloma durum), ​മൃ​ദു​ല​മാ​യ​തും (heloma molle). ക​ട്ടി​യു​ള്ള ത​രം ആ​ണിരോ​ഗ​ത്തി​ന്‍റെ ന​ടു​ക്കാ​യി ക​ണ്ണു പോ​ലെ ഭാ​ഗ​മു​ണ്ടാ​വും. ഏ​റ്റ​വും കൂ​ടു​ത​ൽ മ​ർ​ദം അ​നു​ഭ​വ​പ്പെ​ടു​ന്ന ഭാ​ഗ​ത്താ​ണു സാ​ധാ​ര​ണ ഇ​തു കാ​ണാ​റു​ള്ള​ത്. കാ​ലി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​തു വ​രാ​റു​ണ്ട്. മൃ​ദു​വാ​യ​ത് സാ​ധാ​ര​ണ​യാ​യി കാ​ൽ വി​ര​ലു​ക​ൾക്കി​ട​യി​ലാ​ണു കാ​ണാ​റു​ള്ള​ത്. പ്ര​ധാ​ന​മാ​യും നാ​ലാ​മ​ത്തെ​യും അ​ഞ്ചാ​മ​ത്തെ​യും വി​ര​ലു​ക​ൾക്കി​ട​യി​ൽ. കാ​ൽവി​ര​ലി​ന്‍റെ അ​ഗ്ര​ത്തി​ൽ വ​രു​ന്ന​ത് (heloma apical), ന​ഖ​ത്തി​നോ​ടു ചേ​ർ​ന്നു വ​രു​ന്ന​ത് (heloma ungum)​, വിര​ലു​ക​ളു​ടെ പു​റം ഭാ​ഗ​ത്തു​വ​രു​ന്ന​ത് (​heloma dorsalis) എ​ന്നി​ങ്ങ​നെ അ​വ​യു​ടെ സ്ഥാ​ന​മ​നു​സ​രി​ച്ച് ഇ​വ​യ്ക്ക് ഇം​ഗ്ലീ​ഷി​ൽ പേ​രുവ്യ​ത്യാ​സ​വു​മു​ണ്ട്.‌‌

കാ​ലി​ന്‍റെ അ​ടി​യി​ൽ സ​മ്മ​ർ​ദ ഭാ​ഗ​ങ്ങ​ളി​ൽ അ​രി​ന്പാ​റ വ​ന്നാ​ലും ആ​ണി പോ​ലെ ത​ന്നെ തോ​ന്നാം. അ​രി​ന്പാ​റ​യാ​ണെ​ങ്കി​ൽ അ​വ​യി​ൽ അ​മ​ർ​ത്തി​യാ​ൽ വേ​ദ​ന​യു​ണ്ടാ​വി​ല്ല. പു​റ​ത്തേ​ക്കു വ​ലി​ച്ചാ​ലാണു വേ​ദ​ന തോ​ന്നു​ക. എ​ന്നാ​ൽ ആ​ണി​യി​ൽ അ​മ​ർ​ത്തു​ന്പോ​ൾ വേ​ദ​ന തോ​ന്നും. പു​റ​ത്തേ​ക്കു വ​ലി​ച്ചാ​ൽ വേ​ദ​ന​യു​ണ്ടാ​കി​ല്ല.

  • എന്തുകൊണ്ട് ആണിരോഗം?

ത്വ​ക്കി​ന്‍റെ ഉ​പ​രി​ഭാ​ഗ​ത്ത് അനു​ഭ​വ​പ്പെ​ടു​ന്ന ഉ​ര​സ​ലും മ​ർ​ദ​വു​മാ​ണു കാ​ര​ണ​മെ​ന്നു പൊ​തു​വെ പ​റ​യാ​റു​ണ്ടെ​ങ്കി​ലും എ​ന്തു​കൊ​ണ്ട് എ​ല്ലാ​വ​ർ​ക്കും ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന​തി​നു​ത്ത​രം സു​വ്യ​ക്ത​മ​ല്ല. ഈ ​ഭാ​ഗ​ങ്ങ​ളി​ൽ കാ​ണു​ന്ന ചി​ല വൈ​റ​സുക​ളു​ടെ സാ​ന്നി​ധ്യ​വും ചി​ല​ത​രം മു​ള്ളു​ക​ൾ കാ​ലി​ൽ ത​റ​ച്ചാ​ൽ ഇ​തു വ​രു​ന്നു എ​ന്ന​തും ആ​ണി​യു​ള്ള ഒ​രാ​ളു​ടെ ചെ​രി​പ്പു​പ​യോ​ഗി​ച്ച​തി​നു ശേ​ഷം വ​ന്നു എ​ന്ന രോ​ഗി​ക​ളൂ​ടെ പ​റ​ച്ചി​ലും ക​ണ​ക്കി​ലെ​ടു​ത്താ​ൽ ഇ​വ എ​ങ്ങ​നെ​യു​ണ്ടാ​കു​ന്നു എ​ന്ന​തി​ന് ഇ​ന്നു ക​രു​ത​പ്പെ​ടു​ന്ന ഉ​ത്ത​ര​ങ്ങ​ൾ പൂ​ർണ​മാ​യും ശ​രി​യാ​ണെ​ന്നു തോ​ന്നു​ന്നി​ല്ല.

  • താത്കാലിക പരിഹാരം

ന​ന്നാ​യി കു​തി​ർ​ത്ത ശേ​ഷം പ​രു​പ​രു​ത്ത വ​സ്തു​ക്ക​ൾ കൊ​ണ്ട് ഉ​ര​ച്ചു ക​ള​യു​ന്ന​താ​ണു താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം.കോ​ണ്‍ റിമൂവൽ പ്ലാ​സ്റ്റ​റി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന 0.04 ഗ്രാം ​സാ​ലി​സി​ലി​ക് ആ​സി​ഡ് ആ ​ഭാ​ഗ​ത്തെ ത്വ​ക്കി​നെ ദ്ര​വി​പ്പി​ച്ച് ക​ട്ടികു​റയ്ക്കു​ന്നു. ചി​ല​പ്പോ​ൾ അ​സു​ഖ​മി​ല്ലാ​ത്ത ഭാ​ഗ​ങ്ങ​ളി​ലെ​യും തോ​ലി​ള​കി പോ​വു​ക​യോ പ​ഴു​പ്പു ബാ​ധി​ക്കു​ക​യോ ചെ​യ്യാ​റു​ണ്ട്. അ​തി​നാ​ൽ ഒ​രു പാ​ദ​രോ​ഗ വി​ദ​ഗ്ധ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​ മാത്രമേ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ചെ​യ്യാ​വൂ. ആ​വ​ണ​ക്കെ​ണ്ണ പു​ര​ട്ടു​ന്ന​തും കോ​ണ്‍ പ്ലാ​സ്റ്റ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തും രോ​ഗം ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ങ്കി​ലും വീ​ണ്ടും വ​രു​ന്ന പ്ര​വ​ണ​ത ത​ട​യാ​നാ​വി​ല്ല.

  • ഹോമിയോപ്പതിയിൽ

ഹോ​മി​യോ​പ്പ​തി വൈ​ദ്യശാ​സ്ത്ര ചി​ന്ത​യ​നു​സ​രി​ച്ച് ന​മ്മു​ടെ ത​ന​താ​യ ശ​രീ​രപ്ര​കൃ​തം കൊ​ണ്ടാ​ണിതു വ​രു​ന്ന​ത്. അ​തു മാ​റ്റി​യാ​ൽ മാ​ത്ര​മേ ഇ​തു വീ​ണ്ടും വ​രാ​തെ​യി​രി​ക്കു​ക​യു​ള്ളു. അ​തി​നു ബാ​ഹ്യ​ലേ​പ​ന​ങ്ങ​ൾ മാ​ത്രം പോ​ര. ശാ​രീ​രി​ക മാ​ന​സി​ക പ്ര​കൃ​ത​മ​നു​സ​രി​ച്ചു​ള്ള ആ​ന്ത​രി​ക മ​രു​ന്നു​ക​ൾ കൂ​ടി ക​ഴി​ക്കേ​ണ്ടി വ​രും. ഹോ​മി​യോ​പ്പ​തി ചി​കി​ൽ​സ കൊ​ണ്ടു തീ​ർ​ത്തും ഇ​ല്ലാ​യ്മ ചെ​യ്യാ​വു​ന്ന രോ​ഗ​മാ​ണ് ആ​ണിരോ​ഗം.

ഡോ: ​റ്റി.​ജി. മ​നോ​ജ് കു​മാ​ർ,
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ്, ആറളം, ക​ണ്ണൂ​ർ
ഫോ​ൺ – 9447689239 [email protected]

Related posts

Leave a Comment