കൊഴിഞ്ഞാന്പാറ: സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്ലാസ്റ്റിക് കാരിയർ ബാഗ് ഉപയോഗത്തിനെതിരെ പ്രചരണം നടത്തുന്പോഴും ഇത്തരം ബാഗുകൾ വിൽപ്പനയും തകൃതിയിൽ നടന്നു വരുന്നു. ഇരുചക്ര, മുച്ചക്രവാഹനങ്ങളിൽ പ്ലാസ്റ്റിക് കാരിയർ ബാഗുകൾ ഫാൻസി സ്റ്റോറുകൾക്കും, ഹോട്ടലുകൾക്കും വിൽപ്പന സജീവമായി തുടരുകയാണ്.
പ്ലാസ്റ്റിക് ബാഗുകൾക്ക് ബദലായി തുണി സഞ്ചി ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നുണ്ടെങ്കിലും ഇത് ആവശ്യത്തിന് വിപണിയിലെത്തിക്കാൻ കഴിയാത്തതാണ് പ്ലാസ്റ്റിക് ഉൽപ്പന്നം ഉപയോഗിക്കേണ്ടി വരുന്നതെന്നാണ് വ്യാപാരികളുടെ ന്യായ വാദം. കുറഞ്ഞ വിലയിൽ തുണി സഞ്ചികൾ വിപണിയിലെത്തിക്കണമെന്നതാണ് വ്യാപാരികളുടെ ന്യായവാദം.
ആവശ്യത്തിന് തുണി സഞ്ചികൾ ലഭ്യമാകാത്തതിനാൽ ഹോട്ടൽ വ്യാപാരത്തെയാണ് കൂടുതൽ ബാധിക്കുന്നത്. ഹോട്ടലുകൾ കൂടുതലായും ഭക്ഷണ പൊതികൾ പാഴ്സലായാണ് കൊണ്ട് പോവുന്നത്. തുണി സഞ്ചികൾ ആവശ്യത്തിനു വിപണിയിലെത്താത്തതിനാൽ നിലവിൽ കൂടുതൽ വില നൽകേണ്ടി വരുന്നതിനാലാണ് ഇപ്പോഴും പ്ലാസ്റ്റിക്ക് ബാഗുകളെ ആശ്രയിക്കേണ്ടി വരുന്നതെന്നുമാണ് വ്യാപാരികളുടെ പരാതി.