ദുബായ്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ദുബായിൽ ഏര്‍പ്പെടുത്തിയ നിരോധനം പ്രാബല്യത്തില്‍ വന്നു. എമിറേറ്റിലെ മുഴുവന്‍ വില്പനക്കാര്ക്കും ഉപഭോക്താക്കള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമാണ്.
നിയമം ലംഘിക്കുന്നവര്‍ക്ക് 200 ദിര്‍ഹം പിഴ ചുമത്തുമെന്ന് അധികാരികള്‍ അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഇതേ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കും.
ഇത് പരമാവധി 2,000 ദിര്‍ഹം വരെയാകാം. പിഴ ചുമത്തപ്പെട്ടവര്‍ക്ക് പത്തു ദിവസത്തിനകം അധികൃതര്‍ക്ക് രേഖാമൂലം അപ്പീല്‍ നല്‍കാം. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.