ചങ്ങനാശേരി: മുപ്പതിനു പ്ലാസ്റ്റിക് ഹര്‍ത്താല്‍. കടകമ്പോളങ്ങളടച്ച് വാഹനഗതാഗതം തടഞ്ഞു വീട്ടിലിരുന്ന് ആഘോഷിക്കുന്ന ഹര്‍ത്താലാണെന്നു കരുതേണ്ട. മറിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കും അതുമൂലം ഭാവിയിലുണ്ടാകുന്ന വിപത്തിനുമെതിരേ മുന്നറിയിപ്പ് നല്‍കുന്നതിനായുള്ള ഹര്‍ത്താലാണിത്. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ചുകൊണ്ടാണ് പ്ലാസ്റ്റിക് ഹര്‍ത്താല്‍ ആചരിക്കുന്നത്. മുനിസിപ്പല്‍ മിനി ഹാളില്‍ ചേര്‍ന്ന മാലിന്യവിരുദ്ധ കണ്‍വന്‍ഷനാണ് പ്ലാസ്റ്റിക് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
പൗരവേദി പ്രസിഡന്റ് വി.ജെ. ലാലി അധ്യക്ഷത വഹിച്ചു. പ്രശസ്ത ചലച്ചിത്രതാരം കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് റസിഡന്റ് അസോസിയേഷന്‍ അപ്പെക്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സി.ജെ. ജോസഫ് പദ്ധതിരേഖ അവതരിപ്പിച്ചു. പൗരവേദി, താലൂക്ക് റസിഡന്റ് അസോസിയേഷന്‍, വിവിധ സ്‌കൂളുകളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകള്‍, കുടുംബശ്രീ ഭാരവാഹികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് കണ്‍വന്‍ഷന്‍ നടന്നത്.
യോഗത്തില്‍ പ്രഫ.എം.ആര്‍. ശ്രീദേവിയമ്മ, ഷാജി തോമസ്, ബിജി ഫിലിപ്പ്, റോയി തോമസ്, ജോസി ആലഞ്ചേരി, ബിനോ ആന്റണി, ജയിംസ് ജോസഫ്, വിഷ്ണുദാസ് ബി., സുമാ എ.റ്റി., ഷെമി ബഷീര്‍, അന്‍സാരി എം., റ്റോം മാത്യു കായിത്തറ, റ്റി.എസ്. ജോസഫ്കുട്ടി, റോയി മുക്കാടന്‍, വി.സി. ആന്റണി, സി.ടി. വര്‍ഗീസ,് കുര്യന്‍ കെ.സി., ജോയിച്ചന്‍ പീലിയാനിക്കല്‍, കെ.കെ. പടിഞ്ഞാറേപുറം, റോയി കൊറോണ, ജോസഫ് ബിജു, വ്യാസ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കാതിരിക്കുക, മറ്റു ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കുക, പ്ലാസ്റ്റിക് കാരിബാഗുകള്‍ കച്ചവടം നടത്താതിരിക്കുക, ആഹാരസാധനങ്ങള്‍ പ്ലാസ്റ്റിക് കൂടുകളില്‍ പാഴ്‌സല്‍ നല്‍കാതിരിക്കുക, പ്ലാസ്റ്റിക് വിപത്തിനെതിരേ സുഹൃത്തുക്കളെ ബോധവല്‍ക്കരിക്കുക തുടങ്ങിയ പ്ലാസ്റ്റിക് ഹര്‍ത്താല്‍ നിര്‍ദ്ദേശങ്ങളടങ്ങിയ ലഘുലേഖകള്‍ 27, 28, 29 തീയതികളില്‍ ഭവന സന്ദര്‍ശനം നടത്തി വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു.
30ന് ജനപ്രതിനിധികള്‍, വിവിധ സംഘടനകള്‍, പൗരപ്രമുഖര്‍, റസിഡന്റ് അസോസിയേഷനുകള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്ലാസ്റ്റിക് വിരുദ്ധ റാലിയും സംഘടിപ്പിക്കുന്നതാണ്. റ്റോം കായിത്തറ കണ്‍വീനറായി റാലി കമ്മറ്റിയേയും, ജോസി ആലഞ്ചേരി കണ്‍വീനറായി റിസപ്ഷന്‍ കമ്മറ്റിയേയും യോഗം തെരഞ്ഞെടുത്തു. ഹര്‍ത്താലും റാലിയുമായി ബന്ധപ്പെട്ടു നടക്കുന്ന ബോധവത്കരണ പ്രവര്‍ത്തനത്തില്‍ സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണയുണ്ടാകണമെന്നു പ്രസിഡന്റ് സി.ജെ. ജോസഫ് അഭ്യര്‍ഥിച്ചു. 9447145081.