ക​ട​ക്കെ​ണി​യി​ലാ​ക്കി കൊല്ലരുത്;  പ്ലാസ്റ്റിക് നിരോധനത്തിന് സാ​വ​കാ​ശം  അ​നു​വ​ദി​ക്ക​ണ​മെ​ന്നു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി


കോ​ട്ട​യം: ജ​നു​വ​രി ഒ​ന്നു മു​ത​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം പെ​ട്ടെന്ന് ന​ട​പ്പി​ലാ​ക്കു​ന്പോ​ൾ അ​തു വ്യാ​പാ​രി​ക​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​വ​ർ ക​ട​ക്കെ​ണി​യി​ലാ​യി ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ക്ക​പ്പെ​ടു​മെ​ന്നും അ​തി​നാ​ൽ നി​രോ​ധ​ത്തി​നു സാ​വ​കാ​ശം അ​നു​വ​ദി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സു​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളും ക​വ​ർ, പാ​ത്ര​ങ്ങ​ൾ, കു​പ്പി​ക​ൾ എ​ന്നി​വ​യു​ടെ ഉ​ത്പാ​ദ​ന​വും വി​ത​ര​ണ​വു​മാ​ണ് ജ​നു​വ​രി ഒ​ന്നു​മു​ത​ൽ നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​മേ​ഖ​ല​യി​ലു​ള്ള ഉ​ത്പാ​ദ​ക​ർ, വി​ത​ര​ണ​ക്കാ​ർ, ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ എ​ന്നി​വ​രു​ടെ പ​ക്ക​ൽ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ സ്റ്റോ​ക്കാ​ണു​ള്ള​ത്.

ക​ടു​ത്ത സാ​ന്പ​ത്തി​ക മാ​ന്ദ്യ​വും ക​ച്ച​വ​ട മാ​ന്ദ്യ​വും നി​ല​നി​ൽ​ക്കു​ന്ന ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലു​ള്ള സ്റ്റോ​ക്കു​ക​ൾ വി​റ്റ​ഴി​ക്കാ​ൻ ഇ​പ്പോ​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സ​മ​യ​പ​രി​ധി അ​പ​ര്യാ​പ്ത​മാ​ണ്. ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റ​ഴി​ക്കാ​നു​ള്ള സ​മ​യം അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ വ്യാ​പാ​ര​മേ​ഖ​ല​യു​ടെ വ​ൻ ത​ക​ർ​ച്ച​യ്ക്കു ഇ​തു കാ​ര​ണ​മാ​യി തീ​രു​മാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​രോ​ധ​ന തീ​രു​മാ​നം നീ​ട്ടി​വ​ച്ച് വ്യാ​പാ​രി​ക​ളു​ടെ കൈ​വ​ശ​മു​ള്ള സ്റ്റോ​ക്ക് വി​റ്റ​ഴി​ക്കാ​നു​ള്ള സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും എം.​കെ. തോ​മ​സു​കു​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts