പത്തനംതിട്ട: നഗരസഭയിൽ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള പരിശോധനകൾ ഇന്നു മുതൽ കർശനമാക്കും.
സർക്കാർ ഉത്തരവു പ്രകാരം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ കണ്ടെത്തിയാൽ പിടിച്ചെടുത്ത് പിഴ ഈടാക്കുമെന്ന് ചെയർപേഴ്സണ്‍ റോസ്്ലിൻ സന്തോഷ് അറിയിച്ചു.
വ്യാപാര സ്ഥാപനങ്ങളിലാണ ്പ്രധാനമായും പരിശോധന. ആദ്യതവണ പിടിക്കപ്പെട്ടാൽ 10,000 രൂപയാണ് പിഴ. രണ്ടാംതവണ 25,000 രൂപയും മൂന്നാംതവണ 50,000 രൂപയും പിഴ ഈടാക്കും.
തുടർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനാനുമതി റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും. നിരോധനം സംബന്ധിച്ച ബോധവത്കരണത്തിന്റെ ഭാഗമായി കട പരിശോധന നടത്തിയിരുന്നു. നിരോധനം നിലവിൽ വന്നശേഷം നടന്ന പരിശോധനയിൽ ഏകദേശം 250 കിലോഗ്രാം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
ഇന്നലെ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ മുതൽ നഗരസഭ ഓപ്പണ്‍സ്റ്റേജ് വരെ വിളംബരറാലിയും നടത്തി. ചെയർപേഴ്സണ്‍ റോസ്ലിൻ സന്തോഷ് ഫ്ളാഗ് ഓഫ് ചെയ്തു.
നഗരസഭ കൗണ്‍സിലർമാർ, കുടുംബശ്രീ പ്രവർത്തകർ, എസ്പിസി, സന്നദ്ധസംഘടനാ പ്രവർത്തകർ, കോളജ്, നഴ്സിംഗ് വിദ്യാർഥികൾ, വ്യാപാരി, വ്യവസായി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ബോധവത്കരണത്തിന്റെ ഭാഗമായി ഇന്നലെ നഗരസഭ ടൗണ്‍ഹാളിൽ പ്ലാസ്റ്റിക്കിനു പകരം സംവിധാനങ്ങളുടെ പ്രദർശനം ബോധവത്കരണം എന്നിവയും നടത്തി.