പത്തനംതിട്ട: മുന്നൊരുക്കങ്ങളില്ലാതെ പ്ലാസ്റ്റിക് നിരോധിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി.പ്ലാസ്റ്റിക് വസ്തുക്കളുടെ ഉത്പാദനം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരുന്നതിനു പകരം ഒറ്റയടിക്കു നിരോധനം കൊണ്ടുവരാനുള്ള തീരുമാനം പ്രായോഗികമല്ലെന്ന് ധർണ ഉദ്ഘാടനം ചെയ്ത വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എ.ജെ. ഷാജഹാൻ പറഞ്ഞു.
ഉത്പാദകനും ഉപഭോക്താവിനും പിഴയില്ലാതെ വ്യാപാരികൾക്കു മാത്രം പിഴയെന്ന നിർദേശം അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ ശക്തമായ ചെറുത്തുനില്പ് വ്യാപാരി സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും ഷാജഹാൻ പറഞ്ഞു.യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് വി.എസ്. ഷെജീർ അധ്യക്ഷത വഹിച്ചു.
യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി ബിജു കൈമണ്ണിൽ, വൈസ് പ്രസിഡന്റുമാരായ എ. നൗഷാദ് റാവുത്തർ, ആർ. അജയകുമാർ, സെക്രട്ടറി കെ.എ. മോഹൻകുമാർ, കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് സുനിൽ അടൂർ, കഐസ്എസ് ഐഎ ജില്ലാ പ്രസിഡന്റ് മോർലി ജോസഫ്, ഏകോപനി ഭാരവാഹികളായ സജി മാത്യു, ശശി ഐസക്, റ്റി.റ്റി. യാസീൻ, അബു നവാസ്, ഷിബു ഉണ്ണിത്താൻ, ജോജോ തോമസ്, ബിനോയി, അഫ്സൽ അയാന, അൽ ഹസിം വനിത, സജാദ്, അനീഷ് കൊടുമണ്‍, കാജാ കുളനട, പി.എസ്. നിസാം, അലങ്കാർ അഷറഫ്, റിയാസ് എ. ഖാദർ, സുനിൽ പത്തനംതിട്ട, സുരേന്ദ്രൻപിള്ള, അതുൽ തുടങ്ങിയവർ പ്രസംഗിച്ചു.