ഇങ്ങനെ വേണം നിരോധനം..! പ്ലാസ്റ്റികിന് നിരോധനം കർശനമാക്കി; പകരം പത്തു കിലോ ഭാരം കയറുന്ന ബാഗ് സൗജന്യം

KNR-PLASTICമ​ട്ട​ന്നൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ക​ർ​ശ​ന​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ ക്യാ​രി ബാ​ഗു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി ന​ഗ​ര​സ​ഭ മാ​തൃ​ക​യാ​വു​ന്നു. ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ വീ​ടു​ക​ളി​ലും ഒ​ന്ന് വീ​ത​മാ​ണ് ക്യാ​രി ബാ​ഗു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ക.  മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​സ്റ്റി​ക്ക് ഉ​പ​യോ​ഗ​ത്തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

50 മൈ​ക്രോ​ണി​ൽ താ​ഴെ ക​ന​മു​ള്ള  പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളാ​ണ് നി​രോ​ധി​ച്ചി​രു​ന്ന​ത്. ഇ​തി​ന് ബ​ദ​ൽ സം​വി​ധാ​ന​മാ​യാ​ണ് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്യാ​രി ബാ​ഗു​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യു​ന്ന​ത്. 100 രൂ​പ വി​ല​മ​തി​ക്കു​ന്ന പേ​ഴ്സ് രൂ​പ​ത്തി​ലു​ള്ള ബാ​ഗാ​ണ് കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ൽ​കു​ക. 30 സെ​ന്‍റി​മീ​റ്റ​ർ വീ​തി​യി​ലും 40 സെ​ന്‍റി​മീ​റ്റ​ർ നീ​ള​വു​മു​ള്ള ബാ​ഗാ​ണ് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യാ​ൻ ത​യാ​റാ​യി വ​രു​ന്ന​ത്.

10 കി​ലോ​യി​ല​ധി​കം അ​രി നി​റ​യ്ക്കാ​ൻ സാ​ധി​ക്കു​ന്ന ബാ​ഗാ​ണ് ഇ​വ. ന​ഗ​ര​സ​ഭ​യി​ലെ പ​തി​നാ​യി​രം വീ​ടു​ക​ളി​ൽ കൗ​ണ്‍​സി​ല​റു​ടെ​യും കു​ടും​ബ​ശ്രീ​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ബാ​ഗു​ക​ൾ വി​ത​ര​ണം ചെ​യ്യു​ക. മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ ബാ​ഗു​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​ശോ​ഭ​ന പ​റ​ഞ്ഞു. കാ​ൻ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ൾ വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യി​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധി​ച്ച​ത്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കൈ​കാ​ര്യം ചെ​യു​ന്ന​ത് സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​സ​ഭ പ്ര​ത്യേ​ക നി​യ​മാ​വ​ലി ത​യാ​റാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts