ന്യൂഡൽഹി: പത്തു രൂപയുടെ കൂടുതൽ കാലം ഈടു നിൽക്കുന്ന പ്ലാസ്റ്റിക് നോട്ടുകൾ പുറത്തിറക്കാൻ റിസർവ് ബാങ്കിന് നിർദേശം നല്കിയെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ധനകാര്യ സഹമന്ത്രി അർജുൻ റാം ഇന്നലെ പാർലമെന്റിനെ അറിയിച്ചതാണ് ഇക്കാര്യം. രാജ്യത്തെ അഞ്ചു സ്ഥലങ്ങളിൽ പ്ലാസ്റ്റിക് നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോട്ടൺ സത്ത് ഉൾപ്പെടുത്തി പുറത്തിറക്കുന്ന നോട്ടുകളേക്കാളും കൂടുതൽ കേടില്ലാതെ നിലനിൽക്കാൻ പ്ലാസ്റ്റിക് നോട്ടുകൾക്കു കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. പ്ലാസ്റ്റിക് പോലെ കറൻസികൾക്ക് ഈടു നിൽക്കുന്നതിനായി വിവിധ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകൾ നിരവധി പരീക്ഷണങ്ങൾ നടത്തുന്നുണ്ട്.