മായം മായം മായം…എന്തിലും സർവത്രമായമുള്ള കാലമാണിത്. മായമില്ല എന്നു വിശ്വസിച്ചിരുന്നത് അരിയിലായിരുന്നു. എന്നാൽ ഇതാ അരിയിലും മായം കൈവച്ചിരിക്കുകയാണ്. പ്ലാസ്റ്റിക്ക് അരി ഉപയോഗിച്ച് നിർമിച്ച ബിരിയാണിയെ കുറിച്ചു പരാതി പറഞ്ഞ മാധ്യമപ്രവർത്തകനെ ഹോട്ടൽ ജീവനക്കാരൻ മർദിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. ഹൈദരാബാദിലാണ് ഈ സംഭവം നടന്നത്.
എന്നാൽ ഉത്തർപ്രദേശിലെ ഹാൽഡ്വാനിയിൽ പ്ലാസ്റ്റിക്ക് അരി ഉപയോഗിച്ചുണ്ടാക്കിയ ചോറുപയോഗിച്ച് കുട്ടികൾ പന്തുണ്ടാക്കി ക്രിക്കറ്റ് കളിക്കുന്ന വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. ഒരു കുടുംബം കടയിൽ നിന്നു വാങ്ങിയ അരി ഉപയോഗിച്ച് ചോറുണ്ടാക്കി കഴിക്കാൻ ആരംഭിച്ചപ്പോഴാണ് സംഭവം പ്ലാസ്റ്റിക്കാണെന്നു മനസിലായത്. പിന്നീട് അതു കൊണ്ട് പന്തുണ്ടാക്കി ക്രിക്കറ്റു കളിക്കുകയായിരുന്നു. അരി വെള്ളത്തിലിടുന്പോൾ പൊന്തിക്കിടക്കുന്നുണ്ടെങ്കിൽ അത് കഴിക്കരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.