പ്ലാസ്റ്റിക്ക് ചെടി ആണെന്ന് അറിയാതെ യുവതി ചെടിയെ പരിപാലിച്ചത് രണ്ട് വര്‍ഷം. കാലിഫോര്‍ണിയ സ്വദേശിനിയായ കെയ്ലി വില്കേസിനാണ് ഈ അബന്ധം സംഭവിച്ചത്. സംഭവത്തെക്കുറിച്ച് ഇവര്‍ തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.
അടുക്കളയുടെ ജനാലയില്‍ വച്ചിരുന്ന ഈ പ്ലാസ്റ്റിക്ക് ചെടിക്ക് ഇവര്‍ എല്ലാ ദിവസവും വെള്ളം ഒഴിക്കുമായിരുന്നു. അടുത്തിടെ ഇവര്‍ക്ക് ഒരു പുതിയ ചെടി ചട്ടി ലഭിച്ചിരുന്നു. ഈ ചെടി പുതിയ ചെടി ചട്ടിയിലേക്ക് മാറ്റി നട്ടപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം ഇവര്‍ മനസിലാക്കിയത്.
താന്‍ ഏറെ സ്നേഹിച്ച് പരിപാലിച്ച ചെടി വെറും പ്ലാസ്റ്റിക്ക് ആണെന്ന് തിരിച്ചറിഞ്ഞതിന്റെ ഞെട്ടലില്‍ ആണ് കെയ്ലി. എന്തായാലും സംഭവം സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.