പ്ലാസ്റ്റിക് സർജറി ഇതുവരെയും ചെയ്തിട്ടില്ല. ആളുകൾ തന്റെ മുഖത്തെ മാറ്റത്തെക്കുറിച്ച് പറയുന്നത് ഐ ബ്രോ മേക്കപ്പിൽ വരുന്ന വ്യത്യാസം കൊണ്ടാണെന്ന് നയൻതാര. പുരികത്തിന്റെ കാര്യത്തിൽ എനിക്ക് പ്രത്യേക ശ്രദ്ധയുണ്ട്. പുരികം ഭംഗിയാക്കാൻ പ്രത്യേകം സമയം മാറ്റിവയ്ക്കാറുണ്ട്.
എന്റെ പുരികത്തിൽ വരുന്ന മാറ്റമാണ് മുഖത്ത് വരുന്നത്. അതുകൊണ്ടാണ് മുഖത്ത് മാറ്റം വരുത്തിയതായി ആളുകൾ കരുതുന്നത്. എന്നാൽ ഇത് ശരിയായ കാര്യമല്ല. തെറ്റാണെന്ന് ഞാൻ തന്നെ പറയുന്നു.
എനിക്കുവരുന്ന മാറ്റം ഡയറ്റിന്റേത് കൂടിയാണ്. ഡയറ്റ് കാരണം ശരീരത്തിൽ വരുന്ന മാറ്റം മുഖത്തും കാണുന്നു. നിങ്ങൾക്ക് നുള്ളിയോ പിച്ചിയോ കത്തിച്ചോ നോക്കാവുന്നതാണ്. ഇങ്ങനെ ചെയ്തുനോക്കുമ്പോൾ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടില്ലെന്ന് മനസിലാവുമെന്നും നയൻതാര പറഞ്ഞു.