അ​ച്ഛ​ൻ ഒരു പ്ലാ​വ് ന​ട്ടു; മ​ക​ൻ ല​ക്ഷാ​ധി​പതിയാ​യി! ഒരു കുടുംബത്തിന്റെ തലവര മാറ്റിമറിക്കാന്‍ മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് നട്ട ഒരു പ്ലാവ് കാരണമായി; സംഭവം സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചാകുന്നു

ഒ​രു കു​ടും​ബ​ത്തി​ന്‍റെ ത​ല​വ​ര മാ​റ്റി​മ​റി​ക്കാ​ൻ ഒ​രു പ്ലാ​വ് കാ​ര​ണ​മാ​യ സം​ഭ​വ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്ന​ത്. മു​പ്പ​ത്തി​യ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് ക​ർ​ണാ​ട​ക​യി​ലെ തു​മകു​രു ജി​ല്ല​യി​ലെ ചെ​ലൂ​ർ ഗ്രാ​മ​ത്തി​ൽ എ​സ്. കെ. ​സി​ദ്ധ​പ്പ എ​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രാ​ൾ പ്ലാ​വ് ന​ട്ടു വ​ള​ർ​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ സി​ദ്ധ​പ്പ മ​ര​ണ​മ​ട​ഞ്ഞു. പി​ന്നീട് മ​ക​ൻ പ​ര​മേ​ശ്വരയായിരുന്നു പ്ലാ​വി​ന്‍റെ സം​ര​ക്ഷ​ക​ൻ.‌

ഈ ​പ്ലാ​വി​ൽ കാ​യ്ക്കു​ന്ന കുഞ്ഞൻ ച​ക്ക​ക​ളു​ടെ ചു​ള​ക​ൾ​ക്കാ​ണ് പ്ര​ത്യേ​ക​ത. പ​ര​മാ​വ​ധി 2.5 കി​ലോ​ഗ്രാം മാ​ത്രം ഭാ​ര​മു​ള്ള, വ​ള​രെ​യേ​റെ പോ​ഷ​ക ഗു​ണ​ങ്ങ​ളു​ള്ള ഈ ​ചു​ള​ക​ളു​ടെ നി​റം ചു​വ​പ്പാ​ണ്. പ്ലാ​വി​ന്‍റെ പ്ര​ത്യേ​ക​ത​യ​റി​ഞ്ഞ് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. അ​തോ​ടെ ഈ ​ച​ക്ക​യെ​ക്കു​റി​ച്ച് നാ​ട്ടി​ലെ​ങ്ങും പാ​ട്ടാ​യി. എ​ന്നാ​ൽ ഈ ​പ്ലാ​വി​ൽ നി​ന്നും ഒ​രു ച​ക്ക പോ​ലും പ​ര​മേ​ശ്വര വി​റ്റി​ട്ടി​ല്ല. അ​പൂ​ർ​വ​യി​നം പ്ലാ​വ് ന​ശി​ക്കാ​തെ നി​ല​നി​ർ​ത്തു​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന് ചി​ന്തി​ച്ചി​രു​ന്ന പ​ര​മേ​ശ്വര​യ്ക്ക് സ​ഹാ​യ​മാ​യി എ​ത്തി​യ​ത് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​ട്ട്യൂ​ട്ട് ഓ​ഫ് ഹോ​ട്ടി​ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ച് എ​ന്ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​ണ്.

തു​ട​ർ​ന്ന് ഗ്രാ​ഫ്റ്റിം​ഗി​ലൂ​ടെ പ്ലാ​വി​ൻ തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ പ​ര​മേ​ശ്വരയും ഇ​ൻ​സ്റ്റി​റ്റ്യൂട്ട് അ​ധി​കൃ​ത​രും ത​മ്മി​ൽ ധാ​ര​ണ​യാ​യി. ധാ​ര​ണ പ്ര​കാ​രം തൈ​ക​ൾ ഇ​ൻ​സ്റ്റിറ്റ്യൂ​ട്ടി​ന്‍റെ പേ​രി​ൽ വി​ൽ​ക്കു​ക​യും വ​രു​മാ​ന​ത്തി​ന്‍റെ 75% പ​ര​മേ​ശ്വര​യ്ക്കു ന​ൽ​കു​ക​യും ചെ​യ്യും. മാ​ത്ര​മ​ല്ല പ്ലാ​വി​ന്‍റെ ജ​നി​ത​ക അ​വ​കാ​ശ​വും പ​ര​മേ​ശ്വര​യ്ക്കാ​ണ്. ഈ ​പ്ലാ​വി​ൻ തൈ​ക​ൾ​ക്ക് ഇ​പ്പോ​ൾ ത​ന്നെ പ​തി​നാ​യി​ര​ത്തി​ല​ധി​കം ഓ​ർ​ഡ​ർ ല​ഭി​ച്ച​താ​യി ഇ​ൻ​സ്റ്റിറ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ എം. ​ആ​ർ. ദി​നേ​ശ് അ​റി​യി​ച്ചു. ഇ​ത്രയും തൈ​ക​ൾ വി​ൽ​ക്കു​ന്പോ​ൾ പ​ര​മേ​ശ്വര​യ്ക്ക് പ​ത്ത് ല​ക്ഷം രൂ​പ​ ല​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഈ ​ച​ക്കച്ചുള​ക​ളെ സം​ബ​ന്ധി​ച്ച പ​ഠ​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഈ ​ചു​ള​ക​ളി​ൽ ആ​ന്‍റി ഓ​ക്സി​ഡ​ന്‍റു​ക​ൾ ധാ​രാ​ള​മാ​യു​ണ്ടെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. പ​ര​മേ​ശ്വരയു​ടെ പി​താ​വി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഈ ​പ്ലാ​വി​ൻ തൈ​ക​ൾ​ക്ക് സി​ദ്ധു എ​ന്ന പേ​രി​ട്ട​താ​യും ഇ​ൻ​സ്റ്റി​റ്റ്യൂട്ട് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts