മട്ടന്നൂര്‍(കണ്ണൂര്‍): പൊതു സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയുന്നത് ഒഴിവാക്കാന്‍ ആകര്‍ഷകമായ രൂപങ്ങളിലുള്ള ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കാന്‍ മട്ടന്നൂര്‍ നഗരസഭ.
കുപ്പിയുടെ ആകൃതിയിലുള്ള ബോട്ടില്‍ ബൂത്ത് നിര്‍മിച്ച് പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കാനാണ് പദ്ധതി. പ്ലാസ്റ്റിക് കുപ്പികള്‍ പൊതു ഇടങ്ങളിലും പുഴകളിലും റോഡരികിലും വലിച്ചെറിയുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കാണ് ഇടയാക്കുന്നത്.
ഓരോ വര്‍ഷവും ലോഡുകണക്കിന് കുപ്പികളാണ് വിവിധ പ്രദേശങ്ങളില്‍ നിന്ന് ശുചീകരണ കാമ്പയിനുകള്‍ വഴി ശേഖരിക്കുന്നത്.
ഇത് പരിഹരിക്കുന്നതിനാണ് ആകര്‍ഷകമായ രൂപങ്ങളിലുള്ള ബോട്ടില്‍ ബൂത്തുകള്‍ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്നത്.
നഗരത്തിലെ വ്യാപാര സ്ഥാപനമായ ‘ബില്‍ഡ് ഡെക്കറി’ന്റെ സഹകരണത്തോടെയാണ് ആദ്യത്തെ കിയോസ്ക് സ്ഥാപിക്കുന്നത്.
കിയോസ്ക ആറിന് ശുചിത്വ ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ അനിതാ വേണു ഉദ്ഘാടനം ചെയ്യും.