ഉപേക്ഷിച്ച നഗ്നതയെ തിരികെവിളിച്ച് പ്ലേബോയ് മാഗസിന്‍; ഇനിയിറങ്ങുന്ന മാസികകള്‍ നഗ്നത കൊണ്ട് നിറയ്ക്കുമെന്ന് കമ്പനിയുടെ ഉറപ്പ്

playപ്ലേബോയ് എന്ന പേരു കേള്‍ക്കുമ്പോഴേ ആളുകളുടെ മനസില്‍ ഓടിയെത്തുന്നത് സുന്ദരികളുടെ നഗ്നമായ മേനികളായിരിക്കും. 1953ല്‍ മാദകറാണി മെര്‍ലിന്‍ മണ്‍റോയെ കവര്‍ മോഡലായി അവതരിപ്പിച്ചാണ് ഹ്യൂഗ് ഹെഫ്‌നര്‍ ഈ മാഗസിന്‍ ആരംഭിക്കുന്നത്. തലവാചകം തന്നെ ‘എന്റര്‍ടെയ്ന്‍മെന്റ് ഫോര്‍ മാന്‍’ എന്നായിരുന്നു. പിന്നീട് സിനിമാ നടിമാരും അല്ലാത്തവരുമായ സുന്ദരിമാരുടെ നഗ്നത പ്ലേബോയിലൂടെ ലോകം കണ്ടു. എതിരാളികളില്ലാതെ പ്ലേബോയ് ലോകമാകമാനമുള്ള പുരുഷന്മാരുടെ മനസുകളെ കീഴടക്കി. എന്നാല്‍ ഇന്റര്‍നെറ്റിന്റെ വരവ് പ്ലേബോയിയെ തകര്‍ത്തു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. ഇന്റര്‍നെറ്റ് ലോകം പോണ്‍ വീഡിയോകള്‍ കീഴടക്കിയതോടെ പതിറ്റാണ്ടുകള്‍ നീണ്ട പ്ലേബോയയുടെ പ്രതാപത്തിനു മങ്ങലേറ്റു. ഇതേത്തുടര്‍ന്ന്  രൂപവും ഭാവവും മാറാന്‍ പ്ലേ ബോയ് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ആറു പതിറ്റാണ്ടിലെ ചരിത്രത്തില്‍ ആദ്യമായി 2016 മാര്‍ച്ചില്‍ അശ്ലീല ചിത്രങ്ങളില്ലാത്ത ആദ്യ പ്ലേ ബോയ് മാഗസിന്‍ പുറത്തിറങ്ങി. ഒരു ഫാമിലി മാഗസിന്‍ എന്ന ലേബലിലേക്ക് പ്ലേബോയിയെ മാറ്റാനുള്ള ശ്രമമായിരുന്നു അത്.

എന്നാല്‍ പരിഷ്‌കരണം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും ചെയ്തത് അബദ്ധമായെന്ന് മുതലാളിമാര്‍ക്ക് തന്നെ ബോധ്യമായി. ഹ്യൂഗിന്റെ മകനും പ്ലേബോയിയുടെ ചീഫ് ക്രിയേറ്റീവ്  ഓഫീസറുമായ കൂപ്പര്‍ ഹെഫ്‌നറാണ് നഗ്നചിത്രങ്ങള്‍ പിന്‍വലിച്ച നടപടി അബദ്ധമായിപ്പോയെന്ന് ട്വീറ്റ് ചെയ്തത്. ” നഗ്നത ഒരിക്കലും ഒരു പ്രശ്‌നമായിരുന്നില്ല. ഇപ്പോള്‍ നഗ്നതയില്ലായ്മയാണ് പ്രശ്‌നം”. കൂപ്പര്‍ പറയുന്നു. നഗ്നത ഒഴിവാക്കിയതിലൂടെ ഇല്ലാതായ തങ്ങളുടെ അസ്ഥിത്വം വീണ്ടെടുക്കാനുള്ള ശ്രമമാണിതെന്നും കൂപ്പര്‍ പറയുന്നു. ഈ വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ പുറത്തിറങ്ങുന്ന മാസിക നഗ്നത കൊണ്ടു നിറയ്ക്കുമെന്നാണ് കൂപ്പറുടെ വാഗ്ദാനം. ‘നേക്കഡ് ഈസ് നോര്‍മല്‍’ ് ഈ ലക്കത്തിന്റെ തലവാചകം തന്നെ ‘നേക്കഡ് ഈസ് നോര്‍മല്‍’ എന്നാണ്.പ്ലേബോയിയുടെ വെബ്‌സൈറ്റില്‍ ഇതിനകം തന്നെ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. സ്ത്രീകളുടെ അടിവസ്ത്രത്തിന്റെ പരസ്യങ്ങള്‍ സോഫ്റ്റ്‌കോര്‍ പോണ്‍ വീഡിയോകളെ അനുസ്മരിപ്പിക്കുന്നതാണ്. ”ഒടുവില്‍ യുദ്ധം നമ്മള്‍ ജയിച്ചു,ഇനി എല്ലാ രതിലീലകളും ഒരു ക്ലിക്ക് അകലെ മാത്രം” ഇങ്ങനെ പറഞ്ഞാണ് കൂപ്പര്‍ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

Related posts