മതപഠനത്തിനായി എത്തി പഠിച്ചത് മറ്റെന്തൊക്കെയോ ജര്‍മന്‍കാരിയായ ഷാര്‍ലെറ്റ് ഗ്ലിസിന്‍സ്കിയുടെ കാര്യമാണിത്. ഇപ്പോള്‍ ഇരുപതുവയസുള്ള ഈ പ്ലേബോയ് മോഡല്‍ തന്റെ 13-ാം വയസില്‍ മതപഠനത്തിനു ചേരുമ്പോഴാണ് മൈക്കള്‍ കേര്‍സേബോമിനെ പരിചയപ്പെടുന്നത്. അവിടെ അധ്യാപകനായിരുന്നു മൈക്കള്‍. അന്ന് 39 വയസുള്ള മൈക്കളിനോട് അയാളുടെ മൂന്നിലൊന്നു പ്രായം മാത്രമുള്ള ഷാര്‍ലെറ്റിനു തോന്നിയ വികാരത്തെ പ്രേമമെന്നു വിളിക്കാമോയെന്നറിയില്ല. എന്തായാലും ഇരുവരും തമ്മില്‍ നല്ലതല്ലാത്ത ഒരു ബന്ധം വളര്‍ന്നു തുടങ്ങിയിരുന്നു. വഌദിമിര്‍ നബക്കോവിന്റെ പ്രശസ്ത നോവല്‍ ലോലിതയെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഷാര്‍ലെറ്റിന്റെ പെരുമാറ്റം.
അങ്ങനെ ഇരുവരും പരസ്പരം ഹൃദയം കൈമാറി രണ്ടുമൂന്നു വര്‍ഷം പിന്നിട്ടു. തന്റെ പതിനേഴാം വയസിലാണ് കാമുകനുള്ള ഉപഹാരമായി ഷാര്‍ലെറ്റ് ഈ ഫോട്ടോകള്‍ എടുക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷം ഉപരിപഠനത്തിനായി മൂന്‍സ്റ്റര്‍ നഗരത്തിലെ സ്കൂളില്‍ ചേരുകയും ചെയ്തു. പിന്നീട് തന്റെ പ്രായമുള്ള ഒരു യുവാവിനെ കണ്ടപ്പോള്‍ കിളവനായ മൈക്കളിനെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയായി. ഇതോടെയാണ് മൈക്കളിനു വാശിയായി. അങ്ങനെയാണ് അയാള്‍ അവളുടെ നഗ്നഫോട്ടോകള്‍ കൂട്ടുകാര്‍ക്ക് അയയ്ച്ചു കൊടുക്കുന്നത്.
കേസിന്റെ ഭാഗമായി കോടതിയില്‍ ഹാജരായ മൈക്കള്‍ പറഞ്ഞത് ഇപ്പോഴും ഷാര്‍ലറ്റിനെ ഇഷ്ടമാണെന്നാണ്. 13 വയസുള്ളപ്പോള്‍ തന്നെ അവള്‍ക്ക് തന്നിലൊരു കണ്ണുണ്ടായിരുന്നെന്നും ഒരു ദിവസം ക്ലാസ്‌റൂമില്‍ ഭയന്നിരുന്ന അവളെ താന്‍ ആശ്വസിപ്പിച്ചെന്നും മൈക്കള്‍ കോടതിയില്‍ പറഞ്ഞു. അവള്‍ക്ക് 16 വയസാകുന്നതു വരെ തങ്ങള്‍ ലൈംഗികമായി ബന്ധപ്പെട്ടിരുന്നില്ലെന്നും അവളുടെ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷം തങ്ങള്‍ ലണ്ടനിലൂടെ ഒരു സൈക്കിള്‍ സവാരി നടത്തിയെന്നും അന്നാണ് ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെന്നും മൈക്കള്‍ കോടതില്‍ പറഞ്ഞു.
ഷാര്‍ലെറ്റിനു വേണ്ടിയാണ് താന്‍ ഭാര്യയെ ഉപേക്ഷിച്ചതെന്നും തന്റെ ജോലി നഷ്ടപ്പെട്ടെന്നും പറഞ്ഞ 46കാരനായ മൈക്കള്‍ ഇപ്പോഴും തനിക്ക് ഷാര്‍ലെറ്റിനോടു സ്‌നേഹമാണെന്നും കൂട്ടിച്ചേര്‍ത്തു. എന്തായാലും മൈക്കള്‍ വെട്ടിലായെന്നു പറഞ്ഞാല്‍ മതിയല്ലോ. ഷാര്‍ലെറ്റിന്റെ അച്ഛനായ തോമസ് വോണ്‍ ഷാമിയറാണ് മകളുടെ കേസ് വാദിക്കുന്നത്. തന്റെ മകളുടെ ജീവിതം തകര്‍ത്തുകളഞ്ഞ ആളാണ് മൈക്കളെന്നും ഒരു അധ്യാപകന് ഒരിക്കലും തോന്നരുതാത്ത വികാരങ്ങളാണ് തന്റെ മകളോടു മൈക്കള്‍ പ്രകടിപ്പിച്ചതെന്നും തോമസ് ആരോപിക്കുന്നു. മൈക്കളിന് പരമാവധി ശിക്ഷവാങ്ങിക്കൊടുക്കാന്‍ താന്‍ ശ്രമിക്കുമെന്നും തോമസ് പറയുന്നു. എന്തായാലും പഴയമധുര സ്മരണകള്‍ അയവിറക്കി കുറേ നാള്‍ ജയിലില്‍ കഴിയാനുള്ള ഭാഗ്യം മൈക്കളിനു ലഭിക്കുമെന്നാണ് തോന്നുന്നത്.