നോയിഡ: ഡല്‍ഹിയില്‍ പ്ലേ സ്കൂളിലെ ശുചിമുറിയില്‍ ഒളികാമറ സ്ഥാപിച്ച് അധ്യാപികമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ ഡയറക്ടർ പോലീസ് പിടിയിൽ. താനാ ഫേസ്-3 ഏരിയയിലെ പ്ലേ സ്കൂളിലാണ് ഒളിക്കാമറ കണ്ടെത്തിയത്. ബൾബ് ഹോൾഡറിൽ ഘടിപ്പിച്ച നിലയിലായിരുന്നു കാമറ.
ശുചിമുറിയില്‍ പോയ അധ്യാപികയാണ് ബൾബ് ഹോൾഡറിൽ കാമറ കണ്ടത്. നേരത്തെയും സ്കൂളിലെ ശുചിമുറിയിൽ ഒളികാമറ കണ്ടിട്ടുണ്ടെന്നും അക്കാര്യം ഡയറക്ടറെ അറിയിച്ചിരുന്നതായും അധ്യാപിക പോലീസിനോടു പറഞ്ഞു. ഡയറക്ടര്‍ ആണ് കാമറ സ്ഥാപിച്ചതെന്ന് സെക്യൂരിറ്റി ഗാർഡ് വെളിപ്പെടുത്തി. ഡയറക്ടർ ഓൺലൈനിൽ സ്പൈ കാമറ ഓർഡർ ചെയ്തായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.