ഡബ്ല്യുടിഎ ഫൈനൽസിൽ ചെക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലീഷ്കോവ സെമിയിൽ. നാട്ടുകാരിയായ പെട്ര ക്വിറ്റോവയെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് പ്ലീഷ്കോവ വനിതാ സിംഗിൾസ് സെമിയിൽ പ്രവേശിച്ചത്.
6-3, 6-4നായിരുന്നു പ്ലീഷ്കോവയുടെ ജയം. കഴിഞ്ഞ നാല് തവണ മുഖാമുഖം എത്തിയപ്പോഴും പ്ലീഷ്കോവയ്ക്ക് ജയിക്കാൻ സാധിച്ചിരുന്നില്ല. മുൻ ലോക ഒന്നാം നന്പറായ പ്ലീഷ്കോവ തുടർച്ചയായ രണ്ടാം തവണയാണ് ഡബ്ല്യുടിഎ ടെന്നീസ് സെമിയിൽ ഇടംപിടിക്കുന്നത്.
2011 ഡബ്ല്യുടിഎ ചാന്പ്യനാണ് പ്ലീഷ്കോവ. രണ്ട് തവണ വിംബിൾഡൻ സ്വന്തമാക്കിയ ക്വിറ്റോവയ്ക്ക് നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ചാൽ മാത്രമേ സെമിയിൽ എത്താൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ, പ്ലീഷ്കോവയുടെ പ്രകടനത്തിനു മുന്നിൽ ക്വിറ്റോവ തകർന്നു. ഡെന്മാർക്കിന്റെ കരോളിന വോസ്നിയാകിയാണ് നിലവിലെ ചാന്പ്യൻ.