ആളൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ കൂടുതൽ പേരെ ഇന്ന് അറസ്റ്റ് ചെയ്യാൻ സാധ്യത. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ ഏഴുപേരാണു അറസ്റ്റിലായത്.
വിആർപുരം സ്വദേശികളായ മോനപ്പിള്ളി വീട്ടിൽ അരുണ്‍ (28), കുളങ്ങര വീട്ടിൽ വിഷ്ണു (20), ഐനിക്കാടൻ വീട്ടിൽ അനീഷ് (30), വെള്ളാഞ്ചിറ പാറപറന്പിൽ മിഥുൻ (30), ആളൂർ സ്വദേശികളായ അരിക്കാട്ട് വീട്ടിൽ ഡെൽവിൻ (26), നെടിയകാലായി ജോബൻ (38) മനക്കുളങ്ങര പറന്പിൽ നസീർ (52) എന്നിവരാണു അറസ്റ്റിലായത്. കോടതി ഇവരെ റിമാൻഡ് ചെയ്തു.
21 പേരാണു സംഭവത്തിൽ പ്രതികളായുള്ളത്. സംഭവം പുറത്തറിഞ്ഞതോടെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.
ഇവരുടെ ഒളിതാവളം പോലീസ് നിരീക്ഷണത്തിലാണ്. പ്രതികൾ ബന്ധപ്പെടാൻ സാധ്യതയുള്ളവരും പോലീസിന്റെ നിരീക്ഷണത്തിലാണ്.
പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുക്കളുമാണു പ്രതികളായിട്ടുള്ളത്. കാമുകൻ വഴിയാണു മറ്റുള്ളവർ പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്.
വീട്ടിലും മറ്റു പല സ്ഥലങ്ങളിൽ കൊണ്ടുപോയുമാണു പീഡനം നടന്നിട്ടുള്ളതെന്ന് പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്. പ്രതികൾ പലസമയങ്ങളിലായി കൂട്ടമായും തനിച്ചും പീഡിപ്പിച്ചതായാണു സൂചന.
പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർഥിനി അങ്കണവാടി ടീച്ചറോടു പറഞ്ഞതനുസരിച്ച് പെണ്‍കുട്ടിയെ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണു പീഡനവിവരം പുറത്തറിയുന്നത്. പ്രതികളിൽ ചിലരുടെ പേരുകൾ മാത്രമേ അറിയുവാൻ സാധിച്ചിട്ടുള്ളൂവെന്നാണു സൂചന.
തൃശൂർ റൂറൽ എസ്പി ജി. പൂങ്കുഴലി ഐപിഎസ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആർ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണു അന്വേഷണം. ആളൂർ ഇൻസ്പെക്ടർ എം.ബി. സിബിൻ, എഎസ്ഐമാരായ ടി.എൻ. പ്രദീപൻ, കെ.എം. സൈമണ്‍ എം.സി. രവി, കെ.കെ. രഘു, ഇ.ആർ. സിജുമോൻ, പി.ജെ. ഫ്രാൻസിസ്, വനിത എസ്ഐ സന്ധ്യ ദേവി, കെ.ടി. ജോഷി, രാവുണ്ണി, പി. ജയകൃഷ്ണൻ, സന്തോഷ്, സീനിയർ സിപിഒ മാരായ സൂരജ് വി. ദേവ്, സനീഷ് ബാബു, കെ.എസ്. ഉമേഷ്, ഇ.എസ്. ജീവൻ, വിനോദ്, സുനിൽ, സുനിൽകുമാർ അരുണ്‍, ശ്യാം, മുരളി, സുരേഷ്, എം.വി. മാനുവൽ, സീമ ജയൻ, ധനലക്ഷ്മി എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.