എ​ന്തൊ​ക്കെ​യാ ഈ ​ന​ട​ക്കു​ന്ന​ത്…! ക്ലോ​സ​റ്റ് അ​ഴി​ച്ചു​മാ​റ്റി പ്ലം​ബ​റാ​യ മു​ൻ കാ​മു​ക​ൻ സ്ഥ​ലം​വി​ട്ടു; പ്ര​ണ​യ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ യു​വ​തി​ക്ക് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി

പ​ര​സ്പ​രം ഒ​ത്തു​പോ​കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ക​മി​താ​ക്ക​ൾ പി​രി​യു​ന്ന​ത് സാ​ധാ​ര​ണ​യാ​ണ്. എ​ന്നാ​ൽ ആ ​തീ​രു​മാ​നം ഒ​രാ​ളു​ടേ​ത് മാ​ത്ര​മാ​ണെ​ങ്കി​ൽ എ​തി​രെ നി​ൽ​ക്കു​ന്ന​യാ​ൾ എ​ങ്ങ​നെ​യാ​ണ് ഇ​തി​നോ​ട് പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്ന് പ​റ​യാ​നാ​വി​ല്ല. ചി​ല​ർ ആ ​തീ​രു​മാ​നം ഉ​ൾ​ക്കൊ​ള്ളും, മ​റ്റ് ചി​ല​ർ വി​ഷ​മി​ച്ചി​രി​ക്കു​ക​യും ചെ​യ്യും. എ​ന്നാ​ൽ ഇ​തി​ലൊ​ന്നും പെ​ടാ​ത്ത ഒ​രു കൂ​ട്ട​രു​ണ്ട്, പ്ര​തി​കാ​ര മ​നോ​ഭാ​വ​വു​മാ​യി ന​ട​ക്കു​ന്ന​വ​ർ.

റെ​ഡ്ഡി​റ്റി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്‍റെ വി​ചി​ത്ര​മാ​യ അ​നു​ഭ​വം പ​ങ്കു​വ​ച്ച് എ​ത്തി​യി​രി​ക്കു​ക​യാ​ണ് ഒ​രു യു​വ​തി. ഈ ​യു​വ​തി​യു​ടെ കാ​മു​ക​ൻ ഒ​രു പ്ലംബ​റാ​യി​രു​ന്നു. അ​യാ​ൾ​ക്ക് പ​ണം ചെ​ല​വ​ഴി​ക്കാ​ൻ വ​ലി​യ മ​ടി​യാ​ണ്. ക​റ​ന്‍റ് ബി​ല്ലൊ​ക്കെ ഈ ​യു​വ​തി​യാ​ണ് അ​ട​യ്ക്കാ​റു​ള്ള​ത്.

മാ​ത്ര​മ​ല്ല, റെ​സ്റ്റോ​റ​ന​ന്‍റു​ക​ളി​ലും മ​റ്റും പോ​യാ​ൽ വെ​യി​റ്റ​ർ​മാ​ർ​ക്ക് ടി​പ്പും കൊ​ടു​ക്കി​ല്ല. ഇ​ത് യു​വ​തി​ക്ക് തീ​രെ ഇ​ഷ്ട​മു​ള്ള കാ​ര്യ​മാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ അ​വ​ൾ അ​വ​നെ ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ര​ണ്ടു​പേ​രും പി​രി​ഞ്ഞു ക​ഴി​ഞ്ഞ​പ്പോ​ൾ യു​വാ​വ് ത​ന്‍റെ സാ​ധ​ന​ങ്ങ​ളെ​ല്ലാം വാ​രി പെ​ട്ടി​യി​ലാ​ക്കി അ​വി​ടെ നി​ന്നും പോ​യി.

എ​ന്നാ​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വ​തി​ക്ക് ഒ​രു പ​ണി​കൊ​ടു​ത്താ​ണ് കാ​മു​ക​ൻ സ്ഥ​ലം​വി​ട്ട​ത്. ഉ​റ​ക്കം ക​ഴി​ഞ്ഞ് എ​ഴു​നേ​റ്റ യു​വ​തി ബാ​ത്ത് റൂ​മി​ൽ ക​യ​റി​യ​പ്പോ​ൾ ക്ലോ​സ​റ്റ് കാ​ണു​ന്നി​ല്ല. പ്ലം​ബ​റാ​യ കാ​മു​ക​ൻ ക്ലോ​സ​റ്റും അ​ടി​ച്ചു​മാ​റ്റി​യാ​ണ് സ്ഥ​ലം​വി​ട്ട​ത്. ഇ​തോ​ടെ യു​വ​തി ആ​കെ പെ​ട്ടു​പോ​യി. ബാ​ത്ത്റൂ​മി​ൽ പോ​വാ​നു​ള്ള തോ​ന്ന​ൽ ക​ല​ശ​ലാ​യ​തോ​ടെ യു​വ​തി​ക്ക് ടാ​ക്കോ ബെ​ല്ലി​ലേ​ക്ക് പോ​കേ​ണ്ടി വ​ന്നു. എ​ന്നാ​ൽ, അ​വി​ടെ ബാ​ത്ത്റൂം ഉ​പ​യോ​ഗി​ക്ക​ണ​മെ​ങ്കി​ൽ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യ​ണ​മാ​യി​രു​ന്നു.

പി​ന്നാ​ലെ യു​വ​തി മ​റ്റൊ​രു പ്ലം​ബ​റെ വി​ളി​ച്ച് പു​തി​യൊ​രു ക്ലോ​സ​റ്റും ബാ​ത്ത് റൂ​മി​ൽ ഫി​റ്റ് ചെ​യ്യി​പ്പി​ച്ചു. യു​വ​തി​യു​ടെ ഈ ​അ​നു​ഭ​വം റെ​ഡ്ഡി​റ്റി​ൽ പെ​ട്ട​ന്ന് ത​ന്നെ വൈ​റ​ലാ​യി. ഇ​ത്ത​രം അ​നു​ഭ​വം മ​റ്റാ​ർ​ക്കും ഉ​ണ്ടാ​വ​രു​തെ​ന്നാ​ണ് പ​ല​രും പോ​സ്റ്റി​ന് ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത്. 

I split up with my boyfriend yesterday. I fell asleep while he was packing and he stole my toilet.
byu/shelblikadoo inWTF

 

 

 

 

Related posts

Leave a Comment