പത്തനംതിട്ട: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് വശീകരിച്ചു കൊണ്ടു പോയി പീഡിപ്പിച്ചതിന് കടമ്പനാട് പേരുവഴി ഏഴാംമൈല്‍ പരുത്തിവിള വടക്കേവീട്ടില്‍ രഞ്ജിത്തിനെ (25) ആറുവര്‍ഷം തടവിനും 35000 രൂപ പിഴയും ശിക്ഷിച്ച് കോടതി ഉത്തരവ്.
പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി ജയകുമാര്‍ ജോണാണ് ഇന്ത്യന്‍ പീനല്‍ കോഡ് 366 വകുപ്പും പ്രകാരം 3 വര്‍ഷം തടവും പതിനായിരം രൂപ പിഴയും പോക്സോ വകുപ്പ് 8 പ്രകാരം 3 വര്‍ഷം തടവും 25,000 രൂപിഴയുംി വിധിച്ചത്.
2015 ല്‍ സ്വകാര്യ ബസ് കണ്ടക്ടറായിരുന്ന രഞ്ജിത് പെണ്‍കുട്ടിയെ ബസില്‍ വച്ച് പരിചയപ്പെട്ട ശേഷം പ്രണയാഭ്യര്‍ഥന നടത്തി വശീകരിച്ച് മാതാപിതാക്കളുടെ സംരക്ഷണയില്‍ നിന്നു പ്രലോഭിപ്പിച്ച് സുഹൃത്തിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു.
അവിടെ പെണ്കുട്ടിലൈംഗിക അതിക്രമത്തിന് വിധേയമാകുകയും തുടര്‍ന്ന് മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ എത്തിക്കുകയുമുണ്ടായി.
എന്നാല്‍, സുഹൃത്തിന്റെ ഭാര്യയ്ക്ക് പെണ്‍കുട്ടിയുടെ നിസഹായവസ്ഥ മനസിലാകുകയും കുട്ടിയെ കാണാതായതിന് അടൂര്‍ പോലീസ് അന്വേഷിക്കുന്നുവെന്നു മനസിലാകുകയും ചെയ്തതോടെ ഇരുവരെയും സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയെ അമ്മയുടെ സംരക്ഷണയില്‍ വിടുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
പ്രോസിക്യൂഷനു വേണ്ടി പ്രിന്‍സിപ്പല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജയ്സണ്‍ മാത്യൂസ് ഹാജരായ കേസില്‍ അന്വേഷണം നടത്തിയത് അടൂര്‍ പോലീസ് ഇന്‍സ്പെക്ടറായിരുന്ന എം.ജി സാബുവാണ്.