കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറിയിലേക്ക് പ്രവേശനം നേടാന്‍ വിദ്യാര്‍ഥികള്‍ ഏക ജാലകം വഴി അപേക്ഷ സമര്‍പ്പിക്കുന്നതിന് തിരക്കേറിയപ്പോള്‍ ആശങ്ക പരിഹരിക്കാന്‍ നടപടികളായില്ല. യോഗ്യത നേടിയവരുടെ എണ്ണത്തിനനുസരിച്ച് സീറ്റുകള്‍ ഇല്ലാത്തതാണ് ആശങ്കക്ക് കാരണം. സീറ്റ് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകുന്നല്ലെങ്കില് ഇന്നത്തെ അവസ്ഥ വെച്ച് വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ സീറ്റ് കിട്ടാതെ പുറത്ത് നില്‍ക്കേണ്ടി വരും.
ഒരോ ദിവസം കഴിയുന്തോറും ഏക ജാലകം വഴി അപേക്ഷകരേറുകയാണ്. ജില്ലയില്‍ നിന്ന് 43,896 വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിന് യോഗ്യരായെങ്കില് ആകെ 27,882 മെറിറ്റ് സീറ്റുകള്‍ മാത്രമാണുള്ളത്. ഇതിനായി ഇതില്‍ കൂടുതല്‍ അപേക്ഷകള്‍ ഓണ്‍ ലൈന്‍ വഴി ലഭിച്ചിട്ടുണ്ട്.
മെറിറ്റ് വിഭാഗത്തില്‍ ഇരുപത് ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കുന്നെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ തന്നേയും നിരവധി പേര് പുറത്ത് തന്നെയായിരിക്കും.എയിഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് സീറ്റുകളിലേക്കും,അണ് എയിഡഡ് സ്കൂളുകളിലെ സീറ്റുകളിലേക്കും അതത് സ്കൂളുകള്‍ വഴി പ്രവേശനം ലഭിക്കുക.
സര്‍ക്കാര്‍ സ്കൂളുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും,എയിഡഡ് സ്കൂളുകളിലെ മെറിറ്റ് സീറ്റുകളിലേക്കുമാണ് ഏകജാലകം വഴി പ്രവേശനം. ലഭിക്കുക. മൊത്തം 40,202 സീറ്റുകളാണ് ജില്ലയിലുള്ളത്. പാരലല്‍ കോളേജുകള്‍ വന്‍ ഫീസ് നല്‍കേണ്ടി വരുമെന്നത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പ്രയാസമുണ്ടാക്കും.