പ്ല​സ് വ​ണ്‍ മെ​റി​റ്റ് സീ​റ്റ്: ഇ​തു​വ​രെ പ്ര​വേ​ശ​നം നേ​ടി​യ​ത് 2,68,192 വി​ദ്യാ​ര്‍​ഥി​ക​ള്‍; അ​പേ​ക്ഷി​ച്ച​ത് 4,21,661 വി​ദ്യാ​ര്‍​ഥി​കൾ

തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ മൂ​ന്ന് അ​ലോ​ട്ട്‌​മെ​ന്‍റു​ക​ളും പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ സം​സ്ഥാ​ന​ത്തെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ്ല​സ് വ​ണ്‍ മെ​റി​റ്റ് സീ​റ്റി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​ത് 2,68,192 വി​ദ്യാ​ര്‍​ഥി​ക​ള്‍. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഈ ​അ​ധ്യ​യ​ന വ​ര്‍​ഷം ആ​കെ പ്ര​വേ​ശ​നം തേ​ടി അ​പേ​ക്ഷി​ച്ച​ത് 4,21,661 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. മെ​റി​റ്റ് സീ​റ്റി​ല്‍ 2.68 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​വേ​ശ​നം നേ​ടി​യ​പ്പോ​ള്‍ സ്‌​പോ​ര്‍​ട്‌​സ് ക്വാ​ട്ട​യി​ല്‍ 4,336 വി​ദ്യാ​ര്‍​ഥി​ക​ളും ക​മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ല്‍ 18,750, മാ​നേ​ജ്‌​മെ​ന്‍റ് ക്വാ​ട്ട​യി​ല്‍ 15,474 വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത്.

സം​സ്ഥാ​ന​ത്തെ അ​ണ്‍​എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ ഇ​തു​വ​രെ 9,049 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​വേ​ശ​നം നേ​ടി​യ​പ്പോ​ള്‍ മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ​ല്‍ സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​നം ല​ഭി​ച്ച​ത് 868 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ്. ഇ​വ​യെ​ല്ലാം ചേ​ര്‍​ത്ത് നി​ല​വി​ലെ മൂ​ന്ന് അ​ലോ​ട്ട്‌​മെ​ന്‍റ് പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ആ​കെ 3,16,669 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം നേ​ടി. മു​ഖ്യ​ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റി​നു ശേ​ഷ​മു​ള്ള ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്‌​മെ​ന്‍റു​ക​ളി​ലാ​യി ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് വി​ശ​ദീ​ക​ര​ണം.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ആ​കെ അ​പേ​ക്ഷി​ച്ച 74,840 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ മു​ഖ്യ​ഘ​ട്ട​ത്തി​ല്‍ മെ​റി​റ്റ് സീ​റ്റി​ല്‍ 44,335ഉം ​സ്‌​പോ​ർ​ട്‌​സ് ക്വാ​ട്ട​യി​ല്‍ 875ഉം ​ക​മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ല്‍ 2990ഉം ​മാ​നേ​ജ്‌​മെ​ന്‍റ് ക്വാ​ട്ട​യി​ല്‍ 912 ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ള്‍​പ്പെ​ടെ ആ​കെ 49,906 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​വേ​ശ​നം നേ​ടി.

മ​ല​പ്പു​റ​ത്ത് സ​ര്‍​ക്കാ​ര്‍-​എ​യ്ഡ​ഡ് സീ​റ്റു​ക​ളി​ലാ​യി ഇ​നി​യും നി​ക​ത്താ​നു​ള്ള​ത് 11,083 സീ​റ്റു​ക​ളാ​ണ്. അ​ണ്‍ എ​യ്ഡ​ഡ് സീ​റ്റു​ക​ള്‍ മാ​റ്റി നി​ര്‍​ത്തി​യാ​ല്‍ മ​ല​പ്പു​റ​ത്ത് 2,954 സീ​റ്റു​ക​ളു​ടെ കു​റ​വ് മാ​ത്ര​മാ​ണ് ഉ​ള്ള​തെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം.

Related posts

Leave a Comment