തിരുവനന്തപുരം: സംസ്ഥാനത്ത് 2024-2025 അധ്യയനവർഷത്തേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിന് 16 മുതൽ ഓണ്‍ലൈനായി അപേക്ഷകൾ സമർപ്പിക്കാം.
അപേക്ഷകൾ 25നകം സമർപ്പിക്കണം. ട്രയൽ അലോട്ട്മെന്റ് 29നും ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിനും രണ്ടും മൂന്നും അലോട്ട്മെന്റുകൾ ജൂണ്‍ 12നും 19 നും നടക്കും.
മൂന്നുഘട്ട അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം ഉറപ്പാക്കി ജൂണ്‍ 24ന് പ്ലസ് വണ്‍ ക്ലാസുകൾ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
കഴിഞ്ഞ വർഷം ക്ലാസുകൾ ആരംഭിച്ചത് ജൂലൈ അഞ്ചിനായിരുന്നു. മൂന്നുഘട്ട അലോട്ട്മെന്റുകൾക്കു ശേഷം സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ജൂലൈ 31ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.
അപേക്ഷകൾ സ്വന്തമായോ അല്ലെങ്കിൽ പഠിച്ചിരുന്ന സ്കൂളിലെ കംപ്യൂട്ടർ ലാബ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയോ വിദ്യാർഥികൾക്കു സമർപ്പിക്കാം.