തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ഇന്ന് ആരംഭിക്കും. സംസ്ഥാനത്തെ 2076 സർക്കാർഎയ്ഡഡ്, അൺ എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്.
ആദ്യദിനം 3,22,147 കുട്ടികള്‍ ക്ലാസിലെത്തും. മുഖ്യ അലോട്മെന്റ് വെള്ളിയാഴ്ച പൂര്‍ത്തിയായി. വിദ്യാർഥികളെ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ ഒൻപതിന് സ്വീകരിക്കും. മെറിറ്റില്‍ ഇനി അവശേഷിക്കുന്നത് 41,222 സീറ്റുകളാണ്. ഇവ ഉള്‍പ്പെടുത്തി സപ്ലിമെന്റററി അലോട്മെന്റ് നടത്തും.
ഏകജാലകംവഴി മെറിറ്റില്‍ ഇതുവരെ 2,67,920 കുട്ടികളാണ് സ്കൂളില്‍ ചേര്‍ന്നിട്ടുള്ളത്. മറ്റുവിഭാഗങ്ങളില്‍ പ്രവേശനം നേടിയവര്‍: സ്പോര്‍ട്സ് ക്വാട്ട- 4,333, മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ (എം.ആര്.എസ്.) 868, കമ്യൂണിറ്റി ക്വാട്ട- 19,251, മാനേജ്മെന്റ് ക്വാട്ട- 19,192, അണ്‍എയ്ഡഡ്- 10,583. ആകെ- 3,22,147.